സോച്ചി: കിരീട പ്രതീക്ഷയോടെയെത്തിയ ഫ്രാൻസ് രണ്ട് ജയവുമായി പ്രീക്വാർട്ടർ ഉറപ്പിച്ച ഗ്രൂപ് ‘സി’യിൽ നെഞ്ചിടിപ്പ് ഡെന്മാർക്കിനും ആസ്ട്രേലിയക്കുമാണ്. എങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാവുകയെന്നതാണ് ഫ്രാൻസിെൻറ ലക്ഷ്യം. എങ്കിലേ ഗ്രൂപ് ‘ഡി’യിലെ ഒന്നാം സ്ഥാനക്കാരെ നേരിടുകയെന്ന വെല്ലുവിളി ഒഴിവാക്കാനാവൂ.
‘ക്രൊയേഷ്യ നന്നായി സെറ്റ് ചെയ്യപ്പെട്ട ടീമാണ്. ഇനി ഗ്രൂപ്പിലെ രണ്ടാമന്മാരായി െഎസ്ലൻഡോ അർജൻറീനയോ എതിരാളിയായാലും ഞങ്ങൾക്ക് ബുദ്ധിമുട്ടാവും’ -ഫ്രഞ്ച് താരം പോൾ പൊഗ്ബ പറയുന്നു. കഴിഞ്ഞ രണ്ട് കളിയിലും നന്നായി കളിച്ചെങ്കിലും ഗോൾ മെഷീൻ സമ്പൂർണമായി പ്രവർത്തന ക്ഷമമാക്കനായില്ലെന്നത് ഫേവറിറ്റുകളായ ഫ്രഞ്ചുപടക്ക് വെല്ലുവിളിയാണ്. രണ്ടു കളിയിൽ സ്കോർ ചെയ്തത് മൂന്ന് ഗോളുകൾ മാത്രം.
സമനില മാത്രം ലക്ഷ്യമിടുന്ന ഡെന്മാർക്കിന് രണ്ടു പ്രധാന താരങ്ങളെ നഷ്ടമാവും. പെറുവിനെതിരെ വിജയ ഗോൾ നേടിയ യൂസുഫ് പോൾസന് സസ്പെൻഷൻ കുടുങ്ങിയപ്പോൾ, മധ്യനിര താരം വില്യം ക്വിസ്റ്റ് പരിക്ക് കാരണം വിശ്രമത്തിലാണ്.
സാധ്യതാ ഇലവൻ
ഫ്രാൻസ് (4-4-2): സ്റ്റീവ് മൻഡാൻഡ; ഹെർണാണ്ടസ്, കിംപെംബെ, വറാനെ, സിഡിബെ; ലെമർ, കാെൻറ, സ്റ്റീവൻ സോൻസി, ഡെംബലെ; ജിറൂഡ്, ഗ്രീസ്മാൻ.
ഡെന്മാർക് (4-2-3-1): ഷ്മൈകൽ; ഡൽസ്ഗ്രാഡ്, സിമൺ ക്യാർ, ആന്ദ്രെ ക്രിസ്റ്റൻസ്, ലാർസൻ; ഡിലനെ, ലാസ് ഷോനെ; ബ്രൈത്വെയ്റ്റ്, എറിക്സൺ, സിസ്റ്റോ; ജോർജൻസൺ.
പെറുവിന് ജയിക്കണം
രണ്ടു കളിയും തോറ്റ് പുറത്തായ പെറു ആശ്വാസ ജയം തേടിയാണ് ഒാസീസിനെ നേിരടുന്നത്. നിയമപോരാട്ടത്തിലൂടെ ടീമിലെത്തിച്ച സൂപ്പർതാരം പൗലോ ഗരീറോയുടെ സാന്നിധ്യത്തിലും ഒരു ജയമെത്തിയില്ലെങ്കിൽ തെക്കനമേരിക്കൻ പടക്ക് നിരാശയാവും. ആദ്യ കളിയിൽ െഡന്മാർക്കിനോടും (1-0), പിന്നെ ഫ്രാൻസിനോടും (1-0) പൊരുതി വീണാണ് പെറു മടക്ക ടിക്കറ്റ് വാങ്ങിയത്. എന്നാൽ, പ്രീക്വാർട്ടർ സ്വപ്നവുമായിറങ്ങുന്ന ആസ്ട്രേലിയ വലിയ വെല്ലുവിളിയാവും.
‘സി’: സ്ഥിതിവിവരം
●ഫ്രാൻസ്: രണ്ടും ജയിച്ച് ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു.
●ഡെന്മാർക്: ഫ്രാൻസിനെ വീഴ്ത്തുകയോ സമനില പിടിക്കുകയോ ചെയ്താൽ ഡെന്മാർക്കിന് വെല്ലുവിളിയില്ലാതെ പ്രീക്വാർട്ടർ. പെറുവിനെതിരെ ആസ്ട്രേലിയ തോറ്റാലും ഡെന്മാർക്കിന് പ്രീക്വാർട്ടർ.
●ഒാസീസ്: പെറുവിനെതിരെ നല്ല മാർജിനിൽ ജയിക്കുക. ഫ്രാൻസിനെതിരെ ഡെന്മാർക് തോൽക്കുക. എങ്കിൽ ആസ്ട്രേലിയക്ക് പ്രീക്വാർട്ടർ.
കരുതലോടെ ക്രൊയേഷ്യ
ആൻറി റെബിച്, മരിയോ മാൻസുകിച്, സിമെ റാൽകോ, വെദ്റാൻ കൊർലുക, ഇവാൻ റാകിടിച്, മാഴ്സലോണ ബ്രൊസോവിച് എന്നിവർ സസ്പെൻഷൻ ഭീഷണിയിലായതിനാൽ റിസ്ക് എടുക്കാൻ ക്രൊയേഷ്യ തയാറാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.