മൂന്നിൽ മൂന്നും തോറ്റ്​ പാനമ; 40 വർഷത്തിന്​ ശേഷം ലോകകപ്പിൽ ജയിച്ച്​ തുനീഷ്യ 

​ഗ്രൂപ്പ്​ ജിയിൽ പുറത്തായവരുടെ മത്സരത്തിൽ പാനമയെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ തുനീഷ്യ തകർത്തു. ഇതോടെ മൂന്ന്​ കളികളിൽ മൂന്നും തോറ്റ്​ പാനമ ​ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി പുറത്ത്​. ലോകകപ്പിൽ 40 വർഷത്തിന്​ ശേഷമാണ്​ തുനീഷ്യ ഒരു മത്സരത്തിൽ ജയിക്കുന്നത്​.

പാനമക്കെതിരെ ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ സെൽഫ്​ ഗോളിലൂടെ പിന്നിട്ട്​ നിന്ന തുനീഷ്യ രണ്ടാം പകുതിയിൽ രണ്ട്​ ഗോളടിച്ച്​ പകരം വീട്ടുകയായിരുന്നു. മെറിയയുടെ സെൽഫ്​ ഗോൾ നൽകിയ തിരിച്ചടി മറികടന്നത്​ ബെൻ യൂസഫ്​, വഹാബി ഖാസ്​രി എന്നിവരുടെ  കിടിലൻ ഗോളുകളിലൂടെ.

51ാം മിനിറ്റിൽ വഹാബി നൽകിയ പാസായിരുന്നു ബെൻ യൂസഫ്​ ഗോളാക്കിയത്​. 66ാം മിനിറ്റിൽ ഒൗസഫ ഹദാദി നീട്ടി നൽകിയ പന്ത്​ ഗോളാക്കിയാണ്​ തുനീഷ്യ ചരിത്ര വിജയം സ്വന്തമാക്കിയത്​.

Tags:    
News Summary - 2018 fifa world cup tunisia won -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.