ലണ്ടൻ: 2020 യൂറോ കപ് യോഗ്യത പോരാട്ടങ്ങളിൽ വമ്പൻമാർക്ക് അനായാസ ജയം. ഗ്രൂപ് എയിൽ ഹാര ി കെയ്ൻ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് ബൾഗേറിയയെയും ഗ്രൂപ് ബിയിൽ നിലവിലെ ചാമ്പ്യൻമാ രായ പോർചുഗൽ 4-2ന് സെർബിയയെയും വീഴ്ത്തിയപ്പോൾ ഗ്രൂപ് എച്ചിൽ ഫ്രാൻസ് 4-1ന് അൽബേ നിയയെയും ഐസ്ലൻഡ് 3-0ന് മൾഡോവയെയും തുർക്കി എതിരില്ലാത്ത ഒരു ഗോളിന് അണ്ടോറയെയും പരാജയപ്പെടുത്തി.
ഹാട്രിക് ഗോൾ നേടിയ ഹാരി കെയ്ൻ
ഹാട്രിക് കെയ്ൻ ഇംഗ്ലണ്ടിെൻറ ഇഷ്ട മൈതാനമായ വെംബ്ലിയിൽ എതിരാളികളെ നിലംതൊടീക്കാതെയായിരുന്നു ആതിഥേയരുടെ തേരോട്ടം. ക്യാപ്റ്റൻ ഹാരി കെയ്നിനൊപ്പം അതിവേഗ നീക്കങ്ങളുമായി റഹീം സ്റ്റെർലിങ്ങും ഇംഗ്ലീഷ് ആക്രമണത്തിെൻറ ചുക്കാൻ പിടിച്ചപ്പോൾ ഗ്രൂപ്പിൽ തുടർച്ചയായ മൂന്നാം കളിയിലും ഏകപക്ഷീയ ജയമെത്തി. 24ാം മിനിറ്റിൽ ബൾഗേറിയൻ ഗോളിയുടെ പിഴവിൽനിന്നായിരുന്നു ആദ്യ ഗോൾ പിറന്നത്. പന്ത് പിടിച്ചെടുത്ത സ്റ്റെർലിങ് തളികയിലെന്നപോലെ ക്യാപ്റ്റന് കൈമാറിയപ്പോൾ ഒരു കാൽ സ്പർശത്തിൽ പന്ത് വലയിലെത്തി. 45ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി കെയിൻ ടീമിെൻറ ലീഡ് ഉയർത്തിയപ്പോൾ 55ാം മിനിറ്റിൽ സ്റ്റെർലിങ് ആദ്യ ഗോൾ കുറിച്ചു. 73ാം മിനിറ്റിൽ വീണ്ടും െപനാൽറ്റി ഗോളാക്കി കെയിൻ പട്ടിക തികച്ചു.
അനായാസം ഫ്രാൻസ്, പോർച്ചുഗൽ കിങ്സ്ലി കോമാെൻറ രാജ്യാന്തര കന്നി ഗോൾ പിറന്ന മത്സരത്തിൽ ബാൾക്കൻ എതിരാളികളെ അനായാസമാണ് ഫ്രാൻസ് മറികടന്നത്. കോമാൻ രണ്ടുവട്ടം വല ചലിപ്പിച്ചേപ്പാൾ ഒളിവർ ജിറൂദ്, പകരക്കാരനായി ഇറങ്ങിയ ജൊനാഥൻ ഐക്കൺ എന്നിവരും ഗോൾ കുറിച്ച് ഫ്രഞ്ച് പടയോട്ടത്തിൽ നിർണായകമായി. വിജയത്തോടെ ഫ്രാൻസ് പട്ടികയിൽ ഒന്നാമതെത്തി.വില്യം കർവാലോ, ഗൊൺസാലോ ഗിഡെസ്, ക്രിസ്റ്റ്യൻ റൊണാൾഡോ, ബെർണാഡോ സിൽവ എന്നിവർ സ്കോർ ചെയ്ത മത്സരത്തിൽ സെർബിയക്കെതിരെ പറങ്കികൾ വിജയം ആഘോഷമാക്കി. ഒരു ഗോളടിക്കുകയും, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് സിൽവ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.