മോസ്കോ: േലാകകപ്പിൽ നോക്കൗട്ട് റൗണ്ടുകളിൽ ഉപയോഗിക്കാനുള്ള പ്രത്യേക പന്ത് സ്പോൺസർമാരായ അഡിഡാസ് പുറത്തിറക്കി. ടെൽസ്റ്റാർ മെച്ത എന്ന് നാമകരണം ചെയ്തിരിക്കുന്ന പന്തിൽ നിലവിലുള്ള ചാരനിറത്തിെൻറ ഭാഗത്ത് തിളക്കമുള്ള ചുവപ്പുനിറം വരുന്നു എന്നതാണ് മാറ്റം.
റഷ്യയുടെ ഇഷ്ടനിറവും ലോകകപ്പിെൻറ പ്രധാന നിറവുമാണ് ചുവപ്പ്. ഗ്രൂപ് സ്റ്റേജിൽ ഉപയോഗിക്കുന്ന ടെൽസ്റ്റാർ 18 പന്തുമായി മറ്റു മാറ്റങ്ങളൊന്നും ടെൽസ്റ്റാർ െമച്തക്കില്ല. സ്വപ്നം, ആഗ്രഹം എന്നൊക്കെയാണ് മെച്ത എന്ന റഷ്യൻ വാക്കിെൻറ അർഥം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.