അബൂദബി: ഗ്രൂപ് ഡിയിൽനിന്നു കരുത്തരായ ഇറാനും ഇറാഖും എ.എഫ്.സി ഏഷ്യൻ കപ്പ് പ്രീ ക്വാ ർട്ടറിൽ. രണ്ടാം മത്സരത്തിനിറങ്ങിയ ഇറാൻ വിയറ്റ്നാമിനെ 2-0ത്തിന് തോൽപിച്ചപ്പോൾ, ഇ റാഖ് യമനിനെ 3-0ത്തിന് മറികടന്നാണ് നോക്കൗട്ടിലെത്തിയത്. നേരത്തേ, ഗ്രൂപ് ഡിയിൽ നിന്ന് ജോർഡനും ഗ്രൂപ് ‘സി’യിൽനിന്ന് ചൈനയും ദക്ഷിണ കൊറിയയും അവസാന 16ൽ എത്തിയിരുന്നു.
ഇരു പകുതികളിലുമായാണ് ഏഷ്യൻ കരുത്തർ വിയറ്റ്നാമിെൻറ വലകുലുക്കുന്നത്. ഇറാെൻറ സൂപ്പർ സ്ട്രൈക്കർ സർദാർ അസ്മൂനാണ് രണ്ടു ഗോളുകളും നേടിയത്. പ്രതിരോധ കോട്ടകെട്ടി ഇറാനെ തളക്കാനുറച്ചിറങ്ങിയ വിയറ്റ്നാമിന് 38ാം മിനിറ്റിൽ ആദ്യം പിഴച്ചു. വിങ്ങർ സമാൻ ഗുദ്ദൂസ് നൽകിയ പാസിൽ നിന്ന് സർദാർ വിയറ്റ്നാം പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയും ഇറാൻ ആക്രമണം കനപ്പിച്ചെങ്കിലും വിയറ്റ്നാം പിടിച്ചുനിന്നു. ഒറ്റപ്പെട്ട ആക്രമണങ്ങൾ മാത്രമായിരുന്നു ഇറാൻ ഗോൾ പോസ്റ്റിലേക്ക് നീങ്ങിയത്. വിങ്ങുകൾ കേന്ദ്രീകരിച്ച് കളിച്ച ഇറാന് ഒടുവിൽ രണ്ടാം ഗോളുമെത്തി. പകരക്കാരനായെത്തിയ മെഹ്ദി തുറാബിയിൽനിന്ന് പന്ത് കൈക്കലാക്കി സർദാർ അസ്മൂൻതന്നെ വീണ്ടും ഗോൾ നേടി. 69ാം മിനിറ്റിലായിരുന്നു ഗോൾ. ഇതോടെ വിയറ്റ്നാം തോൽവി ഉറപ്പിച്ചു.
യമനിനെതിരെ ആദ്യ പകുതി ഇറാഖ് രണ്ടു ഗോളുകളും നേടി. 11ാം മിനിറ്റിൽ മുഹന്നദ് അലിയും 19ാം മിനിറ്റിൽ ബശാർ റിസാനും 92ാം മിനിറ്റിൽ അല അബ്ബാസ് അബ്ദുൽ നബിയുമാണ് ഗോൾ നേടിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഇറാനും ഇറാഖും തമ്മിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.