ന്യൂഡൽഹി: പ്രായത്തട്ടിപ്പിൽ പിടിയിലായ ജാംഷഡ്പൂർ എഫ്.സിയുടെ യുവതാരം ഗൗരവ് മുഖിക്ക് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ അനിശ്ചിതകാല വിലക്ക്. െഎ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ഗൗരവ് മുഖിയുടെ പ്രായത്തെ കുറിച്ച് ചർച്ചവന്നത്.
മുഖി സമർപ്പിച്ച രേഖകൾപ്രകാരം 16 വയസ്സായിരുന്നു പ്രായം. ബംഗളൂരുവിനെതിരെ സ്കോർ ചെയ്തതോെട െഎ.എസ്.എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി മാറി.
എന്നാൽ, 2015ൽ അണ്ടർ 17 ലോകകപ്പ് ക്യാമ്പിൽ ക്ഷണിക്കപ്പെട്ടിരുന്ന മുഖിയെയും ഝാർഖണ്ഡിൽനിന്നുള്ള മറ്റു നാലുപേരെയും പ്രായം കൂടുതലാണെന്നു കണ്ടെത്തി പുറത്താക്കിയിരുന്നു. ഇൗവിവരം പുറത്തുവന്നതോടെയാണ് പ്രായത്തട്ടിപ്പു കഥ മാധ്യമങ്ങളറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.