ബംഗളൂരു: ഇന്ത്യൻ ഫുട്ബാളിലെ മികച്ച പ്രതിരോധ താരത്തിനുള്ള ജെർണയിൽ സിങ് പുരസ്കാരം മൂന്നുദിവസം മുമ്പാണ് മലയാളികളുടെ അഭിമാനതാരമായ അനസ് എടത്തൊടിക ഏറ്റുവാങ്ങിയത്. അതിെൻറകൂടി ത്രില്ലുണ്ടായിരുന്നു ബംഗളൂരുവിൽ പരിശീലനത്തിനിറങ്ങുേമ്പാൾ ആ മുഖത്ത്. മലപ്പുറത്തെ സെവൻസ് ൈമതാനങ്ങളിൽനിന്ന് ഉയർന്ന് ദേശീയ കുപ്പായം വരെയെത്തി നിൽക്കുന്ന ജൈത്രയാത്ര.
ചൊവ്വാഴ്ച ഇന്ത്യ കിർഗിസ്താനെതിരായ മത്സരത്തിനിറങ്ങുേമ്പാൾ കോച്ച് കോൺസ്റ്റൻറയിെൻറ വജ്രായുധങ്ങളിലൊന്ന് ശാന്തനായ ഇൗ വന്മതിലാണെന്നതിൽ സംശയമൊന്നുമില്ല. പക്ഷേ, അനസിന് ഇന്ന് ജയിച്ചേ തീരൂ. നാട്ടിൽ അസുഖബാധിതനായി കിടക്കുന്ന ബാപ്പയുടെ മനസ്സു തണുപ്പിക്കണം. കളിക്കളത്തിലെ തെൻറ വളർച്ചക്ക് വേണ്ടുവോളം പ്രോത്സാഹനം നൽകിയ ബാപ്പക്കുവേണ്ടി ജയിക്കണം. കളികഴിഞ്ഞയുടൻ അനസ് നാട്ടിലേക്ക് തിരിക്കും. അസുഖ വിവരമറിഞ്ഞപ്പോൾ കോച്ച് പറഞ്ഞിരുന്നു, കുടുംബത്തിലേക്ക് മടങ്ങാൻ. പക്ഷേ, കളി ജയിച്ച് മടങ്ങാനാണ് ആഗ്രഹം. പ്രാർഥന ഫലിക്കെട്ട -അനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.