കരാറൊപ്പിട്ടു; അ​േൻറാണിയോ ഗ്രീസ്​മാൻ ബാഴ്​സലോണയിൽ

ബാഴ്​സലോണ: ഫ്രഞ്ച്​ സ്​ട്രൈക്കർ അ​േൻറാണിയോ ഗ്രീസ്​മാൻ സ്​പാനിഷ്​ ക്ലബ്​ ബാഴ്​സലോണയിൽ. 926 കോടി രൂപക്കാണ്​ അത്​ലറ്റികോ മാഡ്രിഡിൽ നിന്ന്​ ഗ്രീസ്​മാനെ ബാഴ്​സ റാഞ്ചിയത്​. അഞ്ച്​ വർഷത്തേക്കാണ്​ കരാർ. 2024 ജൂൺ 30 വരെ ഗ്രീസ്​ മാൻ ബാഴ്​സയിൽ തുടരും.

ക്ലബ്​ മാറുന്നതിൻെറ ഭാഗമായി അത്​ലറ്റിക്കോയുടെ പ്രീ-സീസൺ ടൂർണമ​​െൻറുകളിൽ ഗ്രീസ്​മാൻ കളിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ്​ മാറാൻ ഗ്രീസ്​മാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്​ലറ്റികോ മാഡ്രിഡ്​ ടീം മാനേജ്​മ​​െൻറിൻെറ അഭ്യർഥനയെ തുടർന്ന്​ ഒരു സീസണിൽ കൂടി ക്ലബിൽ തുടരുകയായിരുന്നു.

റയൽ സൊസൈദാദിൽ നിന്ന്​ 2014ലാണ്​ ഗ്രീസ്​മാൻ അത്​ലറ്റികോ മാഡ്രിഡിൽ എത്തുന്നത്​. 2017ലെ ​യൂറോപ്പ ലീഗ്​ കിരീടം അത്​ലറ്റിക്കോക്ക്​ നേടിക്കൊടുക്കുന്നതിൽ ഗ്രീസ്​മാൻ മുഖ്യ പങ്ക്​ വഹിച്ചു. അത്​ലറ്റിക്കോക്കായി 255 മൽസരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്​മാൻ 133 ഗോളുകൾ നേടിയിട്ടുണ്ട്​. മെസിക്കൊപ്പം ഗ്രീസ്​മാൻ കൂടി എത്തുന്നതോടെ ബാഴ്​സലോണയുടെ മുന്നേറ്റനിര ഒന്നു കൂടി ശക്​തമാകും.

Tags:    
News Summary - Antoine Griezmann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.