അ​ർ​ജ​ൻ​റീ​ന കോ​ച്ച്​ പു​റ​ത്തേ​ക്ക്​; സാം​പോ​ളി​ക്ക്​ സാ​ധ്യ​ത

ബ്വേനസ് എയ്റിസ്: ഒരു ലോകകപ്പിലും രണ്ടു കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും അർജൻറീനയെ ഫൈനൽ വരെയെത്തിച്ച ജെറാഡോ മാർട്ടിനോയെ പരിശീലകക്കുപ്പായത്തിൽനിന്ന് മാറ്റിയാൽ ‘ശകുനം’ മാറി കപ്പ് ബ്വേനസ് എയ്റിസിെലത്തിക്കാമെന്നായിരുന്നു അർജൻറീന ഫുട്ബാൾ ഫെഡറേഷനും ആരാധകരും കരുതിയിരുന്നത്. പകരക്കാരനായി മറ്റൊരു ആദ്യകാല താരം എഡ്ഗാേഡാ ബൗസയെ ചുമതലപ്പെടുത്തുേമ്പാൾ ഫുട്ബാൾ പ്രേമികൾ ഒന്നടങ്കം, അതുല്യനായ ഫുട്ബാൾ പ്രതിഭ ലയണൽ മെസ്സിക്ക് ഇദ്ദേഹത്തിലൂടെ ഒരു അന്താരാഷ്ട്ര കപ്പ് സ്വന്തമാക്കാൻ കഴിയുമെന്നും സ്വപ്നം കണ്ടു. ആഗ്രഹം നടക്കില്ലെന്നു മാത്രമല്ല, 2018 റഷ്യൻ ലോകകപ്പ് പോരാട്ടത്തിൽ ഇക്കുറി അർജൻറീന പന്തുതേട്ടണ്ടിവരുേമായെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കെ ബൗസയെ പുറത്താക്കാനുള്ള ആലോചനയിലാണ് അർജൻറീനൻ ഫുട്ബാൾ ഫെഡറേഷൻ. പുതിയ എ.ഫ്.െഎ പ്രസിഡൻറ് ക്ലാഡിയോ താപ്പിയോയുടെ കീഴിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ തന്നെ കോച്ചിനെ മാറ്റാൻ തീരുമാനമെടുത്തതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഒൗദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതിയ കോച്ച് ആരാകുമെന്ന അഭ്യൂഹങ്ങൾ ഫുട്ബാൾ ലോകത്ത് പരക്കുന്നുണ്ട്. മുൻ ചിലി കോച്ചും നിലവിലെ സെവിയ്യയുെട മാനേജറുമായ ജോർജ് സാംേപാളിയെ എത്തിക്കാനുള്ള സാധ്യത കൂടുതലാണ്. 
 
Tags:    
News Summary - Argentina federation decides to sack coach Edgardo Bauza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.