ബൗ​സ​യെ അ​ർ​ജ​ൻ​റീ​ന പു​റ​ത്താ​ക്കി; പു​തി​യ കോ​ച്ചാ​യി  ജോ​ർ​ജ്​  സാം​പോ​ളി പ​രി​ഗ​ണ​ന​യി​ൽ

ബ്വേനസ് െഎറിസ്: ഒടുവിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. 2018 റഷ്യ ലോകകപ്പ് യോഗ്യത കയ്യാലപ്പുറത്തായതോടെ അർജൻറീന ദേശീയ ഫുട്ബാൾ പരിശീലക സ്ഥാനത്തുനിന്നും എഡ്ഗാർഡോ ബൗസയെ പുറത്താക്കി. ബൊളീവിയക്കെതിരായ മത്സരത്തിലേറ്റ തോൽവിക്കു പിന്നാലെ തന്നെ ബൗസയെ പുറത്താക്കുന്നത് സംബന്ധിച്ച വാർത്തകളുണ്ടായിരുന്നു. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. നിലവിൽ തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനത്തുള്ള അർജൻറീനയുടെ റഷ്യ ലോകകപ്പ് മോഹങ്ങൾ പ്രതിസന്ധിയിലായതോടെയാണ് തിരക്കിട്ട നടപടി.

യോഗ്യത റൗണ്ടിൽ നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ നായകൻ ലയണൽ മെസ്സിക്ക് ഫിഫ വിലക്ക് കൂടിയായതോടെ കാര്യങ്ങൾ സങ്കീർണമായി. ഇൗ ഘട്ടത്തിലാണ് കോച്ചിനെ പുറത്താക്കി വെല്ലുവിളി നേരിടാൻ ദേശീയ അസോസിയേഷെൻറ ശ്രമം. നാല് മത്സരങ്ങളിൽ വിലക്ക് കാരണം ബൊളീവിയക്കെതിരായ മത്സരത്തിൽ മെസ്സി ഇറങ്ങിയിരുന്നില്ല. ഇനി, എക്വഡോറിനെതിരായ അവസാന മത്സരത്തിൽ മാത്രമേ മെസ്സിക്ക് കളിക്കാനാവൂ. എന്നാൽ, 14കളിയിൽ 22 പോയൻറുമായി അഞ്ചാം സ്ഥാനത്തായ അർജൻറീനക്ക് യോഗ്യത ഉറപ്പിക്കാൻ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയം അനിവാര്യമാണ്. 

കഴിഞ്ഞ ആഗസ്റ്റ് അവസാനം ജെറാർഡോ മാർടിനോക്ക് പകരക്കാരനായാണ് ബൗസ അർജൻറീന കോച്ചായി സ്ഥാനമേറ്റത്. എട്ട് കളിയിൽ മൂന്ന് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമാണ് ബൗസയുടെ റെക്കോഡ്. പുതിയ പരിശീലകനായി മുൻ അർജൻറീന താരം കൂടിയായ സെവിയ്യ കോച്ച് ജോർജ് സാംപോളിയുടെ പേരാണ് പരിഗണനയിലുള്ളത്.
Tags:    
News Summary - Argentina fires national team coach Edgardo Bauza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.