ബ്വേനസ് എയ്റിസ്: മൂന്നാം വിശ്വകിരീടം ലക്ഷ്യമിട്ട് റഷ്യയിലേക്ക് പറക്കുന്നതിന് മുേമ്പ അർജൻറീനക്ക് വൻ തിരിച്ചടിയേകിക്കൊണ്ട് ഒന്നാം നമ്പർ ഗോളി സെർജിയോ റൊമീറോ പരിക്കിനെത്തുടർന്ന് ടീമിൽനിന്നും പുറത്തായി. പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കാണ് റൊമീറോക്ക് പുറത്തേക്കുള്ള വഴി തുറന്നത്. അർജൻറീന ഫുട്ബാൾ അസോസിയേഷൻ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. റൊമീറോയുടെ പകരം നാഹുവേൽ ഗുസ്മാൻ ടീമിൽ ഇടംപിടിച്ചു. ചെൽസിയുടെ വില്ലി കബാല്ലെറോയായിരിക്കും ഒന്നാം ഗോൾകീപ്പറാവുക. റിവർപ്ലേറ്റിെൻറ ഫ്രാേങ്കാ അർമാനിയാണ് ടീമിലുള്ള മറ്റൊരു ഗോളി.
പൂർണ കായികക്ഷമത കൈവരിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ചെൽസിക്കെതിരെ നടന്ന എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി താരത്തിന് ഗ്ലൗസണിയാൻ സാധിച്ചിരുന്നില്ല. പകരം ഡേവിഡ് ഡി ഗിയയാണ് ഗോൾവല കാത്തത്. 23 അംഗ അർജൻറീന ടീമിനെ ചൊവ്വാഴ്ചയാണ് കോച്ച് ജോർജ് സാംപോളി പ്രഖ്യാപിച്ചത്. റൊമീറോയുടെ വലത് കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2010, 2014 ലോകകപ്പുകളിലുൾെപ്പടെ 83 മത്സരങ്ങളിൽ അർജൻറീനയുടെ വല കാത്ത റൊമീറോയുടെ മികച്ച പ്രകടനം നീലപ്പടയുടെ കഴിഞ്ഞ തവണത്തെ ഫൈനൽ പ്രവേശനത്തിൽ നിർണായകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.