ക്ലബ് ഫുട്ബാൾ ഇടവേളയിൽ യൂറോപ്യൻ രാജ്യങ്ങൾ നേഷൻസ് ലീഗിലും ആഫ്രിക്കൻ സംഘങ്ങൾ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ടിലും മാറ്റുരക്കുേമ്പാൾ തെക്കനമേരിക്കൻ ടീമുകൾ ഏഷ്യയിലേക്ക്. വരുംദിവസങ്ങളിൽ സൗദിയാണ് ലോകം ഉറ്റുനോക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് വേദിയാവുന്നത്. റിയാദിലെ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച അർജൻറീന മുൻ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം. വെള്ളിയാഴ്ച രാത്രി ബ്രസീൽ, സൗദിയെ നേരിടും. ഇതേ ദിവസം ഫുജൈറയിൽ എക്വഡോർ, ഖത്തറിനെയും ദക്ഷിണ കൊറിയ, ഉറുഗ്വായ്യെയും നേരിടും.
16ന് രാത്രിയിലാണ് ലോകം കാത്തിരിക്കുന്ന ഉജ്ജ്വല പോരാട്ടം. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ ബ്രസീലും അർജൻറീനയും ഏറ്റുമുട്ടും. ഇന്ന് രാത്രിയിലെ മറ്റൊരു മത്സരത്തിൽ സ്പെയിനും വെയ്ൽസും ഏറ്റുമുട്ടും. യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് ഇവർ പോരടിക്കുന്നത്.
മെസ്സിയില്ലാതെ അർജൻറീന
സൗഹൃദ മത്സരത്തിലൂടെ പുതിയ അർജൻറീനയെ ഒരുക്കാനുള്ള ശ്രമത്തിലാണ് കോച്ച് ലയണൽ സ്കലോണി. സ്റ്റാർ സ്ട്രൈക്കർ മെസ്സിയും സെർജിയോ അഗ്യൂറോയുമില്ലാത്ത ടീമിൽ പൗലോ ഡിബാല, മൗറോ ഇകാർഡി കൂട്ടുകെട്ടിനെ അവതരിപ്പിച്ചാവും കോച്ചിെൻറ പരീക്ഷണം. കൗമാരക്കാരായ യുവാൻ ഫോയ്ത് (ടോട്ടൻഹാം), റോഡ്രിഗോ ഡി പോൾ (ഉദ്നിസെ) എന്നി പുതുമുഖങ്ങളെക്കൂടി ടീമിനൊപ്പം ചേർത്താണ് അർജൻറീന സൗദിയിലെത്തിയത്. രണ്ടുദിവസം കഴിഞ്ഞ് ബ്രസീലിനെ നേരിടാനുള്ള ടീമിനെ ഒരുക്കുകയാണ് കോച്ചിെൻറ പ്രധാന ദൗത്യം.
ഇന്ത്യ ചൈനയിൽ
സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീം ചൈനയിലെത്തി. കോച്ച് കോൺസ്റ്റൈൻറെൻറ നേതൃത്വത്തിൽ 22 അംഗ സംഘം ബുധനാഴ്ച സോഷുവിലെത്തി. ഏഷ്യൻ കപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ നിർണായക സൗഹൃദ മത്സരമാണിത്. ശനിയാഴ്ചയാണ് മത്സരം. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 97ഉം, ചൈന 76ഉം റാങ്കിലാണ്. അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിലെ മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.