മോണ്ട വിഡിയോ: അഞ്ചുമാസത്തെ ഇടവേളക്കു ശേഷം തെക്കനമേരിക്കയിൽ വീണ്ടും ലോകകപ്പ് യോഗ്യത പോരാട്ടം. 2018 മോസ്കോയിലേക്ക് ടിക്കറ്റുറപ്പിച്ച ബ്രസീലിനും യോഗ്യതക്കരികെയുള്ള കൊളംബിയക്കുമൊപ്പം ആദ്യ നാലിന് പുറത്തായ അർജൻറീനയുമിറങ്ങുന്നു. 14 കളി പൂർത്തിയായപ്പോൾ ബ്രസീൽ മാത്രമാണ് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. നാല് മത്സരങ്ങൾകൂടി ബാക്കിനിൽക്കെ ശേഷിച്ച ടീമുകൾക്കെല്ലാം ഒാരോ മത്സരവും നിർണായകം. 10ൽ ആദ്യ നാല് ടീമുകൾ മോസ്കോയിലേക്ക് നേരിട്ട് യോഗ്യത നേടുേമ്പാൾ അഞ്ചാമതാവുന്നവർക്ക് പ്ലേ ഒാഫിലൂടെയാണ് അവസരം.
ഉറുഗ്വായ് x അർജൻറീന
ലാറ്റിനമേരിക്കൻ ഫുട്ബാളിെൻറ സൗന്ദര്യങ്ങളായ ബ്രസീലും അർജൻറീനയുമുണ്ടെങ്കിലേ ലോകകപ്പിനും അഴകുള്ളൂ. ബ്രസീൽ യോഗ്യത ഉറപ്പിച്ചതോടെ ആരാധകരുടെ കണ്ണുകളെല്ലാം അർജൻറീനയിലേക്കായി. പോയൻറ് പട്ടികയിൽ അഞ്ചാമതുള്ള മെസ്സിപ്പടക്ക് റഷ്യൻ സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ഇനിയുമേറെ അധ്വാനിക്കണം. ഇൗ വെല്ലുവിളികൾക്കിടെയാണ് ഇന്ന് അവർ നിർണായക േപാരാട്ടത്തിൽ ഉറുഗ്വായിക്കെതിരെ കളത്തിലിറങ്ങുന്നത്. എതിരാളിയുടെ മണ്ണായ മോണ്ട വിഡിയോയിലാണ് മത്സരം. 14 കളിയിൽ ഉറുഗ്വായിക്ക് 23ഉം അർജൻറീനക്ക് 22ഉം പോയൻറാണുള്ളത്.
കഴിഞ്ഞ മാർച്ച് 28നായിരുന്നു അർജൻറീനയുടെ അവസാന മത്സരം. ലാ പാസിലെ പോരാട്ടത്തിൽ ബൊളീവിയയോട് തോറ്റതോടെ പരിശീലകൻ എഡ്ഗാർഡോ ബൗസയുടെ പണിപോയി. മുൻ ചിലി, സെവിയ്യ കോച്ച് ജോർജ് സാംപോളിയെ സ്വന്തമാക്കി പുതിയ ടീമായി മാറിയ അർജൻറീന പ്രതീക്ഷകളോടെയാണ് ഉറുഗ്വായിക്കെതിരെ ഇറങ്ങുന്നത്. ഇനി ഒരു മത്സരം തോറ്റാൽ പോലും റഷ്യൻ സ്വപ്നം പൊലിയുമെന്നതിനാൽ ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ജൂണിൽ ബ്രസീലിനെതിരെയും (1-0), സിംഗപ്പൂരിനെതിരെയും (6-0) നേടിയ ജയങ്ങൾ സാംപോളിയുടെ ആത്മവിശ്വാസവും ഉയർത്തി. ഗോൺസാലോ ഹിഗ്വെയ്ന് പകരം മൗറോ ഇക്കാർഡിയാണ് ടീമിലെത്തിയത്.
മുൻനിരയിൽ മെസ്സി, സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ ത്രയം. പിന്നിലായി ഇക്കാർഡിയും ഡിബാലയും പന്തുതട്ടുന്നതോടെ സ്വപ്നസംഘം തയ്യാർ. മഷറാനോ, യാവിയർ പസ്റ്റോറെ, എവർബനേഗ എന്നിവരുമുണ്ട്. 4-3-3 എന്ന ശൈലിയാവും സാംപോളി സ്വീകരിക്കുക.
അതേസമയം, ബാഴ്സലോണയിലെ മെസ്സിയുടെ കൂട്ടുകാരൻ ലൂയി സുവാരസില്ലാതെയാണ് ഉറുഗ്വായ് നിർണായക മത്സരത്തിനിറങ്ങുന്നത്. കാൽമുട്ടിന് പരിക്കേറ്റ സുവാരസ് വിശ്രമത്തിലായതിനാൽ എഡിൻസൺ കവാനിയും ഡീഗോ റൊളാനുമാവും മുന്നേറ്റത്തിൽ. കാർലോസ് സാഞ്ചസ്, അൽവാരോ ഗോൺസാലസ് എന്നിവർ മധ്യനിരയിലും ജോസ് ഗിമിനസ്, സെബാസ്റ്റ്യൻ കോട്സ് എന്നിവർ പ്രതിരോധത്തിലും ഇറങ്ങും. 4-4-2 എന്ന പതിവ് ഫോർമേഷനിലാവും കോച്ച് ഒസ്കർ ടബാരസ് ടീമിനെ ഇറക്കുന്നത്.
യോഗ്യത ഉറപ്പിച്ച ബ്രസീൽ സമ്മർദമില്ലാതെയാവും എക്വഡോറിനെതിരെ ഇറങ്ങുന്നത്. ഫിലിപ് കൗടീന്യോയെ തിരിച്ചുവിളിച്ച കോച്ച് ടിറ്റെ നെയ്മർ, ഗബ്രിയേൽ ജീസസ് തുടങ്ങിയ താരങ്ങളെയും അണിനിരത്തിയാവും ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.