ലണ്ടൻ: ആധുനിക ഫുട്ബാളിലെ മിന്നുംതാരം ലയണൽ െമസ്സിയെ സ്വന്തമാക്കുന്നതിന് തൊട്ട ടുത്തെത്തിയിരുന്നു ആഴ്സനലെന്ന് മുൻ കോച്ച് ആഴ്സൻ വെങ്ങറുടെ വെളിപ്പെടുത്തൽ. 2003ൽ സാധ്യമാകുമായിരുന്ന ആ നീക്കം നടക്കാതെപോയതിൽ ഇപ്പോൾ ഏറെ ഖേദിക്കുന്നുണ്ടെന്നും വെങ്ങർ പറഞ്ഞു.
‘‘മെസ്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ബാഴ്സലോണയുമായി 2003ൽ ആഴ്സനൽ ഗൗരവതരമായ ചർച്ചകൾ നടത്തിയിരുന്നു. സെസ് ഫാബ്രിഗസിനെ ബാഴ്സലോണയിൽനിന്ന് ആഴ്സനലിലെത്തിച്ച വർഷമായിരുന്നു അത്.
മെസ്സിയെക്കൂടി ലണ്ടനിലെത്തിക്കുകയെന്നത് ഞങ്ങളുടെ പദ്ധതികളിലുണ്ടായിരുന്നു. അന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കിൽ അതു യാഥാർഥ്യമായേനേ. ആ ഖേദവുമായാണ് പിന്നീടുള്ള ജീവിതം. ജീവിതത്തിൽ പൂർത്തീകരിക്കാനാവാത്ത ഒരുപാടു കാര്യങ്ങളുണ്ടാകും. നടക്കാതെപോയ ആ ട്രാൻസ്ഫർ അതിെൻറ വലിയ ഒരു ഭാഗമായിരുന്നു’’ -ബീഇൻ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ വെങ്ങർ പറഞ്ഞു.
ബാഴ്സലോണയുടെ അതിമികവാർന്ന യൂത്ത് ടീമിെൻറ ഭാഗമായിരുന്നു െമസ്സിയും ജെറാർഡ് പിക്വെയും ഫാബ്രിഗസും. പിക്വെയും ഫാബ്രിഗസും ഇംഗ്ലണ്ടിലേക്കു വന്നു.
മെസ്സി പക്ഷേ, സ്പെയിനിൽ തുടർന്നു. അന്ന് അവനിൽ ഞങ്ങൾക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. പക്ഷേ, കരിയറിെൻറ തുടക്കസമയത്തുതന്നെ എതിരാളികൾക്ക് എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ള ഉയരങ്ങളിലെത്തിയിരുന്നു മെസ്സി’’ -വെങ്ങർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.