ലണ്ടൻ: തകർപ്പൻ ജയത്തോടെ പ്രീമിയർ ലീഗിൽ ആഴ്സനൽ നാലാമത്. മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ 3-1ന് തോൽപിച്ചാണ് ആഴ്സനൽ പുതിയ സീസണിൽ ആദ്യമായി ആദ്യ നാലിലെത്തിയത്. ഒമ്പതു കളിയിൽ 21 പോയൻറാണ് ഗണ്ണേഴ്സിന് നിലവിൽ. ഇത്രയും പോയൻറുള്ള ചെൽസി മൂന്നാമതും ടോട്ടൻഹാം അഞ്ചാമതുമാണ്.
ഇതോടെ എല്ലാ ഫോർമാറ്റുകളിലുമായി ഗണ്ണേഴ്സിന് തുടർച്ചയായ 10 ജയമായി. 2007നുശേഷം ആദ്യമായാണ് ആഴ്സനൽ തുടർച്ചയായ 10 മത്സരങ്ങളിൽ ജയിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയോടും ചെൽസിയോടും തോറ്റതിനുശേഷം ഗണ്ണേഴ്സ് ഇതുവരെ കളി കൈവിട്ടിട്ടില്ല.
ആദ്യ ഗോൾ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും ജർമൻ താരം മെസ്യൂത് ഒാസിലാണ് ഗണ്ണേഴ്സിെൻറ വിജയശിൽപി. സെൽഫ്ഗോൾ ഭാഗ്യത്തിൽ 31ാം മിനിറ്റിൽ ലെസ്റ്ററാണ് ആദ്യം മുന്നിലെത്തുന്നത്. എന്നാൽ, 45ാം മിനിറ്റിൽ ഒാസിൽ, ഹെക്ടർ ബെർലിനുമായി ചേർന്ന് മികച്ച നീക്കത്തിലൂടെ സമനില പിടിച്ചു. മൂന്നു മിനിറ്റിെൻറ വ്യത്യാസത്തിൽ രണ്ടാം പകുതിയിൽ എംറിക് ഒബൂമയാങ്ങും (63, 66) ഗോൾ നേടിയതോടെ ആഴ്സനലിന് ഗംഭീരവിജയമായി. ഒാസിലും ഹെക്ടർ ബെർലിനുമാണ് ഗോളിന് ചരടുവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.