ലണ്ടൻ: ഇറങ്ങിപ്പോകാൻ പറഞ്ഞ ആരാധകർക്ക് എഫ്.എ കപ്പ് കിരീടം നേടി ആഴ്സൻ വെങ്ങറുടെ ചുട്ട മറുപടി. കിരീടമില്ലാതെ ‘മടങ്ങാൻ’ ഒരുക്കമല്ലെന്ന് ആഴ്സൻ വെങ്ങർ തീരുമാനിച്ചപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ നീലപ്പടക്ക് ഗണ്ണേഴ്സിെൻറ മുന്നിൽ 2-1െൻറ തോൽവി. ചിലിയൻ താരം അലക്സി സാഞ്ചസ്, വെയിൽസിെൻറ ആരോൺ റംസി എന്നിവരുടെ ഗോളിലാണ് ആഴ്സനൽ എഫ്.എ കപ്പിൽ മുത്തമിട്ടത്. ഇനി ക്ലബിൽ നിൽക്കണോ പോണോ എന്ന് മാനേജ്െമൻറിന് തീരുമാനിക്കാം. ആഴ്സനലിെൻറ 13ാം കിരീടമാണിത്. 12 എഫ്.എ കപ്പ് കിരീടം ചൂടിയ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഇതോടെ ഗണ്ണേഴ്സ് മറികടന്നു.
അേൻറാണിയോ കോെൻറയും ആഴ്സൻ വെങ്ങറും തമ്മിലുള്ള പോരാട്ടമായിരുന്നു എഫ്.എ കപ്പ് ഫൈനൽ. ഇറ്റലിയിൽനിന്നുമെത്തിയ കോച്ചിനു കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി, ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ചെൽസിക്ക് ഗണ്ണേഴ്സിനു മുന്നിൽ തോൽക്കാനായിരുന്നു വിധി. ആവേശകരമായ മത്സരത്തിൽ നാലാം മിനിറ്റിൽതന്നെ അലക്സി സാഞ്ചസിലൂടെ ആഴ്സനൽ ചെൽസിയുടെ വലകുലുക്കി. സാഞ്ചസ് തന്നെ ചിപ്പ് ചെയ്ത് മുന്നിലേക്കിട്ടപ്പോൾ ഒാഫ്സൈഡിലുണ്ടായിരുന്ന ആരോൺ റംസി പന്തെടുക്കുന്നതിനുമുമ്പ് ചിലിയൻ താരം തന്നെ വലയിലാക്കുകയായിരുന്നു.
ലൈൻ റഫറി ഒാഫ്സൈഡ് വിളിച്ചെങ്കിലും മെയിൻ റഫറി ഗോൾ അനുവദിച്ചു. 68ാം മിനിറ്റിൽ ചെൽസി താരം വിക്ടർ മോസസ് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തുപോയതോടെ ചെൽസി വീണ്ടും പ്രതിരോധത്തിലായി. ടീം പത്തിലേക്ക് ചുരുങ്ങിയെങ്കിലും ഡിഗോ കോസ്റ്റ ചെൽസിയെ 76ാം മിനിറ്റിൽ ഒപ്പമെത്തിച്ചു. വില്യനിെൻറ അസിസ്റ്റിലാണ് കോസ്റ്റ ഗോൾ നേടുന്നത്. എന്നാൽ, വിജയിക്കാൻ ഉറച്ച് കളത്തിലിറങ്ങിയ ആഴ്സനൽ ഉടനെ തിരിച്ചടിച്ചു. ഒലിവർ ജിറൂദിെൻറ മനോഹര പാസിൽ ഹെഡറിലൂടെ ആരോൺ റംസി ഗോൾ നേടിയതോടെയാണ് ആഴ്സനൽ വീണ്ടും മുന്നിലെത്തിയത്. ഒടുവിൽ സമനില പിടിക്കാനായി പ്രീമിയർ ലീഗ് ചാമ്പ്യന്മാർ കഴിവതും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.