ലണ്ടൻ: പ്രീമിയർ ലീഗിൽ ആഴ്സനലിനെ അവരുടെ മടയിൽ ചെന്ന് എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി. രണ്ടുതവണ പീരങ്കിപ്പടയുടെ ഗോൾവല കുലുക്കുകയും ഒരുഗോളിന് വഴിയൊരുക്കുകയും ചെയ്ത കെവിൻ ഡിബ്രൂയിനാണ് സിറ്റിക്കുവേണ്ടി താരമായത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിങ്ങിൽ ഗബ്രിയേൽ ജീസസിെൻറ പാസ് മാർക്ക് െചയ്യപ്പെടാതിരുന്ന ഡിബ്രൂയിൻ വിദഗ്ധമായി ഫിനിഷ് ചെയ്തു. 16ാം മിനിറ്റിൽ ജീസസും ഡിബ്രൂയിനും ചേർന്ന് നൽകിയ പന്ത് വലയിലാക്കി റഹീം സ്റ്റർലിങ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 40ാം മിനിറ്റിൽ ഫിൽ ഫോഡെൻറ സഹായത്തോടെ ഡിബ്രൂയിൻ ഗോൾപട്ടിക പൂർത്തിയാക്കി.
രണ്ടാം പകുതിയിൽ സിറ്റിയെ ഗോളടിക്കാൻ വിടാതെ ആഴ്സനൽ കൂടുതൽ പരിക്കേൽപിച്ചില്ല. 35 പോയൻറുള്ള സിറ്റിയും ഒന്നാം സ്ഥാനത്തുള്ള ലിവർപൂളും (49) തമ്മിൽ 14 പോയൻറിെൻറ അകലമുണ്ട്. 22 പോയൻറുമായി ആഴ്സനൽ ഒമ്പതാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.