ഇരട്ടഗോളിൽ ഒബമെയോങ്​; എഫ്​.എ കപ്പ്​ ആഴ്​സണലിന്​

ലണ്ടൻ: കിരീടത്തിൽ മുത്തമിടാമെന്ന ആശയോടെ വെംബ്ലിയിൽ പന്തുതട്ടാനിറങ്ങിയ ചെൽസിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞ്​ എഫ്​.എ കപ്പിൽ ആഴ്​സണലി​​െൻറ മുത്തം. എംറിക്​ ഒബുമെയാങ്ങി​​​െൻറ ഇരട്ടഗോളുകളുടെ ചിറകിലേറിയാണ് തങ്ങളുടെ​ 14ാം എഫ്​.എ കപ്പ്​​ കിരീടം ആഴ്​്സണൽ സ്വന്തമാക്കിയത്​.

അഞ്ചാം മിനുട്ടിൽ തന്നെ ക്രിസ്​ത്യൻ പുലിസിച്ചി​​െൻറ ഗോളിൽ മുന്നിലെത്തിയ ചെൽസി ശുഭപ്രതീക്ഷയോടെയാണ്​ പന്തുതട്ടിത്തുടങ്ങിയത്​. എന്നാൽ 28ാം മിനുട്ടിൽ വീണുകിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ഒബമെയോങ്ങ്​ ഗണ്ണേഴ്​സിനെ ഒപ്പമെത്തിച്ചു. പ്രീമിയർ ലീഗിലെ മിന്നുംഫോം തുടർന്ന ഒബമെയോങ്ങ് 67ാം മിനുട്ടിലെ ഗോളിലൂടെ ആഴ്​സണലിനെ മുന്നിലെത്തിക്കുകയായിരുന്നു.

പരുക്കൻ കളി പുറത്തെടുത്ത ചെൽസിയുടെ അഞ്ചുതാരങ്ങൾ മഞ്ഞക്കാർഡ്​ കണ്ടു. രണ്ടാം മഞ്ഞക്കാർഡും കണ്ട്​ ചെൽസിയുടെ മാറ്റി ​െകാവാറ്റിച്​ കളിയുടെ 73ാം മിനിട്ടിൽ ചുവപ്പുകാർഡ്​ പുറത്തായതും ചെൽസിക്ക്​ വിനയായി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.