ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാളിെല ഒരു മുടിചൂടാമന്നനുംകൂടി പടിയിറങ്ങുന്നു. സ്വന്തം പേരിൽതന്നെ ക്ലബിെൻറ ആദ്യാക്ഷരം കുറിച്ചിട്ട ആഴ്സൻ വെങ്ങറും ആഴ്സനൽ എഫ്.സിയും ഇനി രണ്ടുവഴിക്ക്. 22 വർഷം നീണ്ട ബന്ധം മുറിച്ച് ഇൗ സീസൺ അവസാനത്തോടെ ആഴ്സൻ വെങ്ങർ, ആഴ്സനൽ എഫ്.സിയോട് യാത്ര പറയും.
നിലവിലെ കരാർ അവസാനിക്കാൻ ഒരു വർഷംകൂടി ബാക്കിനിൽക്കെയാണ് പടിയിറക്കം. ക്ലബിെൻറ ട്വിറ്റർ പേജിലാണ് തീരുമാനം അറിയിച്ചത്. ഇംഗ്ലണ്ടിലെ പീരങ്കിപ്പടയെന്ന വിളിപ്പേരുകാരെ ലോക ഫുട്ബാളിലെ കരുത്തുറ്റ ക്ലബുകളിലൊന്നാക്കിമാറ്റിയാണ് ഇതിഹാസ പുരുഷെൻറ മടക്കം. 1996ൽ തെൻറ 46ാം വയസ്സിലായിരുന്നു വെങ്ങർ ആഴ്സനൽ സ്റ്റേഡിയം കടന്നെത്തുന്നത്. രണ്ടു പതിറ്റാണ്ടു കടന്ന ദൗത്യവുമായി പടിയിറങ്ങുേമ്പാൾ യൂറോപ്പിെൻറ സിംഹാസനമായ ചാമ്പ്യൻസ് ലീഗ് ഒഴിെക എല്ലാം എമിറേറ്റ്സിലെ ഷെൽഫിൽ എത്തിച്ചു. 3 പ്രീമിയർ ലീഗ്, എഫ്.എ കപ്പ് എഴുതവണ, കമ്യൂണിറ്റി ഷീൽഡ് ഏഴുതവണ. 2006 ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയെങ്കിലും ബാഴ്സലോണക്ക് മുന്നിൽ 2-1ന് കീഴടങ്ങി മടങ്ങി. 2000 യുവേഫ കപ്പിെൻറ ഫൈനലിലും തോൽക്കാനായിരുന്നു വിധി.
എന്നാൽ, പ്രീമിയർ ലീഗിെല അവസാന രണ്ട് സീസണുകളിലെ ദയനീയ പ്രകടനം പുറത്തേക്കുള്ള വഴി തുറന്നു. തുടർച്ചയായി രണ്ടാം സീസണിലും ലീഗ് പോയൻറ് പട്ടികയിലെ ആദ്യ നാലിൽനിന്നും പുറത്തായതോടെ ആരാധക പ്രതിഷേധം കനത്തു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാത്ത ക്ലബിൽനിന്നും കോച്ചിനെ പുറത്താക്കാൻ മുറവിളി ഉയർന്നു. ഇതോടെ, കരാർ നേരത്തെ റദ്ദാക്കി കോച്ചും ക്ലബും രണ്ടുവഴിക്ക് പിരിയാൻ തീരുമാനമായി. നിലവിലെ സീസണിൽ ആറാം സ്ഥാനത്താണ് ആഴ്സനൽ. വെങ്ങറുടെ ടീമിെൻറ ഏറ്റവും മോശം സീസൺ കൂടിയാണ് ഇത്.
പ്രീമിയർ ലീഗ് 22 സീസൺ
മത്സരം 823 ജയം 473
തോൽവി 151 ഗോൾ 1549
ലീഗ് കിരീടം 3
(1997-98, 2001-02, 2003-04)
എഫ്.എ കപ്പ്
കിരീടം 7 (1998, 2002, 2003, 2005, 2014, 2015, 2017)
കമ്മ്യൂണിറ്റി ഷീൽഡ്
കിരീടം7 (1998, 1999, 2002, 2004, 2014, 2015, 2017)
പിൻഗാമി ആര്? ആഴ്സൻ യുഗത്തിനുശേഷം പീരങ്കിപ്പടയുടെ പരിശീലകനായി ആരെത്തും. സാധ്യത പട്ടികയിൽ മുൻ ബൊറൂസിയ ഡോർട്മുണ്ട് കോച്ച് തോമസ് ടുഹൽ ആണ് മുൻനിരയിൽ. ജർമൻ കോച്ച് യൊആഹിം ലോയ്വ്, മുൻ റയൽ-എ.സി മിലാൻ കോച്ച് കാർലോ ആഞ്ചലോട്ടി എന്നിവരും പട്ടികയിലുണ്ട്. മുൻ ആഴ്സനൽ താരം പാട്രിക് വിയേര തെൻറ പിൻഗാമിയാവുമെന്നായിരുന്നു വെങ്ങറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.