ലണ്ടൻ: സീസണിലൊടുവിൽ ആഴ്സണൽ വിടുമെന്ന് പരിശീലകൻ ആഴ്സൻ വെങർ. കരാർ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കേയാണ് ടീമിെൻറ പരിശീലക സ്ഥാനത്ത് നിന്ന് വെങർ പടിയിറങ്ങുന്നത്. കഴിഞ്ഞ 22 വർഷമായി ആഴ്സണലിെൻറ പരീശിലക സ്ഥാനത്ത് വെങർ തുടരുകയായിരുന്നു.
ക്ലബുമായി നടത്തിയ ചർച്ചക്കൊടുവിൽ പടിയിറങ്ങാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. ഇത്രയും കാലം ടീമിനായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ആഴ്സണലിെൻറ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വെങർ വ്യക്തമാക്കി.
1996ലാണ് വെങർ ആഴ്സണലിെൻറ പരിശീലകനാവുന്നത്. ടീമിൽ കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ വെങർ കൊണ്ടുവന്നു. വെങറിന് കീഴിൽ 2003-04 വർഷത്തിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു കളി പോലും തോൽക്കാതെയാണ് ആഴ്സണൽ ചാമ്പ്യൻമാരായത്. 3 പ്രീമിയർ ലീഗ് കിരീടവും 10 എഫ്.എ കപ്പ് ജയവുമാണ് അദ്ദേഹത്തിെൻറ കീഴിലെ ടീമിെൻറ പ്രധാന നേട്ടം. 2006 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ എത്തിയെങ്കിലും ബാഴ്സലോണയോട് തോറ്റ് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.