അബൂദബി: ഏഷ്യൻ കപ്പിനു മുന്നോടിയായുള്ള സന്നാഹ ഫുട്ബാൾ മത്സരത്തിൽ ഒമാനെ ഗോൾരഹ ിത സമനിലയിൽ തളച്ച് ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 15 സ്ഥാനം മുകളിലുള്ള അറബ് സ ംഘത്തിനെ പ്രതിരോധകോട്ട കനപ്പിച്ച് ഇന്ത്യ പിടിച്ചു നിൽക്കുകയായിരുന്നു. കേരള ബ്ലാ സ്റ്റേഴ്സ് താരങ്ങളായ സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയുമാണ് കരുത്തരായ ഒമാനെതിരെ ഇന്ത്യയുടെ പ്രതിരോധം കാത്തത്.
മധ്യനിരയിൽ ഉദാന്ത സിങ്ങും പ്രണോയ് ഹാൽദറും ഹാലിചരൺ നർസാരിയും നിറഞ്ഞു കളിച്ചതോടെ ഒമാൻ ഗോൾമുഖേത്തക്ക് പലതവണ പന്തെത്തി. എന്നാൽ, ഇന്ത്യൻ സ്ട്രൈക്കർമാരായ ക്യാപ്റ്റൻ സുനിൽ േഛത്രിയെയും ജെജെയെയും ഒമാൻ പ്രതിരോധം പിഴവില്ലാതെ പൂട്ടിയതോടെ, ഇന്ത്യക്ക് ഗോളടിക്കാനായില്ല.
നേരേത്ത, ഏഷ്യൻ കപ്പിനുമുമ്പ് ഇന്ത്യ ആരുമായും സന്നാഹം കളിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഇരു ടീമിെൻറയും കോച്ചുമാർ ചേർന്നാണ് അടച്ചിട്ട സ്റ്റേഡിയത്തിൽ കളിക്കാൻ തീരുമാനിച്ചത്.
ഫിഫ റാങ്കിൽ 82ാം സ്ഥാനക്കാരാണ് ഒമാൻ. ഇന്ത്യ 97ാം റാങ്കുകാരും. രണ്ടുവർഷം മുമ്പ്, റഷ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിനായി ഇന്ത്യ ഒമാനെതിരെ ഹോം, എവേ മത്സരങ്ങൾ കളിച്ചിരുന്നു. രണ്ടു മത്സരങ്ങളും തോൽക്കാനായിരുന്നു ഇന്ത്യക്ക് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.