ന്യൂഡൽഹി: ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽനിന്ന് അനസ് എടത്തൊടിക മാത്രം. സി.കെ. വിനീതും ടി.പി. രഹനീഷും പ്രതീക്ഷയർപ്പിച്ചിരുന്നെങ്കിലും 24 അംഗ ടീമിൽ ഇടം നേടാനായില്ല. കഴിഞ്ഞ മാസം നടന്ന എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത ടീമിലെ ആറ് താരങ്ങളെ ഉൾപെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് മക്കാവുവിനെതിരായ മത്സരം.
ടീം ഇന്ന് മുംബൈയിൽനിന്ന് പുറപ്പെടും. ടീമിനൊപ്പം ഉപദേശകനായി െഎ.എം. വിജയനുമുണ്ടാകും. യോഗ്യത റൗണ്ടിലെ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ. കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഗോൾ കീപ്പർ ടി.പി. രഹനീഷ് ഇത്തവണയും പ്രതീക്ഷയർപ്പിച്ചിരുന്നു.
എന്നാൽ, സുബ്രതാപാൽ, ഗുർപ്രീത് സിങ് സന്ധു, അൽബിനോ ഗോമസ് എന്നിവരെയാണ് ഗോൾകീപ്പർമാരായി ഉൾപെടുത്തിയിരിക്കുന്നത്. അതേസമയം, െഎ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ മൂന്ന് താരങ്ങൾ ദേശീയ ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ടീമിെൻറ നായകനായിരുന്ന സന്ദേശ് ജിങ്കാൻ, യുവതാരം ലാൽറുവത്താര, സെൻറ് കിറ്റ്സിനെതിരെ ഗോൾ നേടിയ ജാക്കിചന്ദ് സിങ് എന്നിവർ 24 അംഗ ടീമിലുണ്ട്. ആഗസ്റ്റ് 12 മുതൽ ഇന്ത്യൻ ടീം മുംബൈയിൽ ക്യാമ്പ് ചെയ്ത് പരിശീലനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.