ഏഷ്യൻ ഫുട്ബാളിലെ സൂപ്പർ പവറുകളാണ് ജപ്പാൻ. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ജേതാക്കൾ. 199 8 മുതൽ തുടർച്ചയായി ആറു ലോകകപ്പുകളിലും പന്തുതട്ടിയവർ. ഇക്കുറി റഷ്യയിൽ സ്വപ്നക ്കുതിപ്പ് നടത്തിയ ബ്ലൂ സാമുറായിസിെന ആര് മറക്കും. കൊളംബിയക്കു പിന്നിൽ ഗ്രൂപ് ‘എച ്ചി’ലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ ബെൽജിയത്തെ വിറപ്പിച്ചത് ഒാർമയില്ല േ. രണ്ടു ഗോളിന് മുന്നിൽ നിന്നശേഷം വീണ്ടും ഗോളടിക്കാൻ ശ്രമിച്ചതുകൊണ്ട് മാത്രം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ബെൽജിയത്തിെൻറ സ്വപ്നസംഘത്തെ അട്ടിമറിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ കളിയുടെ അവസാന മിനിറ്റുകളിൽ മൂന്നു ഗോൾ തിരിച്ചടിച്ചാണ് ബെൽജിയം ഒരുവിധം രക്ഷപ്പെട്ടത്.
സൂപ്പർ ഫേവറിറ്റ്
17ാമത് ഏഷ്യൻ കപ്പിെൻറ ഹോട് ഫേവറിറ്റുകൾ ആരെന്ന് ചോദിച്ചാൽ മുന്നിൽ ജപ്പാനുണ്ടാവും. ലോകകപ്പ് ടീമിൽ അകിറ നിഷിനോയുടെ സഹായിയായി പ്രവർത്തിച്ച ഹജിമെ മൊറിയാസുവാണ് പരിശീലകൻ. യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെയും ജെ ലീഗിലെയും താരങ്ങളടങ്ങിയതാണ് ടീം. പരിചയസമ്പത്തും യുവത്വവുമാണ് ഇക്കുറി വൻകരയുടെ പോരാട്ടത്തിൽ ജപ്പാെൻറ കരുത്ത്. സീനിയർ താരം ഷിൻജി കഗാവയെ ഒഴിവാക്കിയപ്പോൾ ലോകകപ്പ്കളിച്ച യുഷിനോറി മുേട്ടാ (ന്യൂകാസിൽ), മയാ യോഷിദ (സതാംപ്ടൻ), യൂടോ നാഗമോടോ (ഗലറ്റസറായ്), ഗാകു ഷിബാസാകി (ഗെറ്റാഫെ) തുടങ്ങിയ മുൻനിര താരങ്ങളെല്ലാം ടീമിലുണ്ട്. പരിചയസമ്പത്തും യുവത്വവുമാണ് ഏഷ്യ കപ്പിൽ ജപ്പാെൻറ തന്ത്രമെന്ന് കോച്ചും വ്യക്തമാക്കുന്നു.
ഉസ്ബകിസ്താൻ
വൻകരയുടെ ഫുട്ബാളിൽ മേൽവിലാസം കുറിക്കാൻ ഒരുങ്ങുന്നവരാണ് ഉസ്ബകിസ്താൻ. മുൻ അർജൻറീന താരവും ഇൗജിപ്ത്, ജോർജിയ ടീമുകളുടെ പരിശീലകനുമായിരുന്ന ഹെക്ടർ കൂപറുടെ വരവിൽ തന്നെയുണ്ട് അത്തരമൊരു സൂചന. ഏഷ്യൻ ഫുട്ബാളിൽ സാന്നിധ്യമറിയിക്കാനൊന്നും ആയിട്ടില്ല. 1996 മുതൽ വൻകരയുടെ എല്ലാ പോരാട്ടത്തിലും പന്തുതട്ടാൻ ഉസ്ബകിസ്താനുണ്ടായിരുന്നു.
ആദ്യ രണ്ടുതവണ ഗ്രൂപ് റൗണ്ടിൽ മടങ്ങിയെങ്കിലും പിന്നീട് മൂന്നുവട്ടം ക്വാർട്ടറിലും ഒരുതവണ സെമിയിലുമെത്തി. ഇക്കുറിയും ജപ്പാൻ അടങ്ങിയ ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്ക് കടക്കാനുള്ള കരുത്തെല്ലാം ഉസ്ബകിനുണ്ട്. നാട്ടിലെ ടോപ് ഡിവിഷൻ ലീഗ് ക്ലബുകളുടെ താരങ്ങളാണ് ടീമിൽ ഏറക്കുറെയും. ദക്ഷിണ കൊറിയയിലെ കെ ലീഗ് ക്ലബായ സോൾ എഫ്.സി താരം ഇക്രോമോൺ അലിബേവാണ് വിദേശത്തു കളിക്കുന്ന പ്രമുഖ താരം. അണ്ടർ 23 ഏഷ്യൻ കപ്പിൽ മിന്നുംപ്രകടനം കാഴ്ചവെച്ച ജസുർബെക് യക്ഷിബോവാണ് യുവതാരങ്ങളിൽ ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.