അബൂദബി: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ചരിത്രം കുറിക്കാൻ ഇറങ്ങിത്തിരിച്ച ഇന്ത്യ ആദ്യ അങ്ക ത്തിൽ ഇന്ന് തായ്ലൻഡിനെ നേരിടും. അന്നഹ്യാൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏ ഴിനാണ് മത്സരം. നാലാം ഏഷ്യൻ കപ്പിനിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ജയിച്ചുതുടങ്ങിയാൽ മാ ത്രേമ പ്രീക്വാർട്ടറിലേക്ക് പ്രവേശനം സ്വപ്നംകാണാനാവൂ. െഎ.എസ്.എൽ നൽകിയ ഉൗർജവു മായി ഇറങ്ങുന്ന താരങ്ങൾ തായ്ലൻഡിനെതിരെ ആത്മവിശ്വാസത്തിലാണ്. ഇൻറർകോണ്ടിനെൻറൽ കപ്പിലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലുമായി തുടർച്ചയായ 13 മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ചാണ് നീലപ്പട യോഗ്യത നേടിയത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യെയക്കാൾ പിന്നിലുള്ള തായ്ലൻഡിനെതിരെ (118) ഇന്ന് ജയിച്ചുതുടങ്ങിയാൽ, ഗ്രൂപ്പിലെ അടുത്ത രണ്ടു മത്സരങ്ങളിൽ സമ്മർദം കുറയും.
ആത്മവിശ്വാസത്തോടെ ഇന്ത്യ
ആത്മവിശ്വാസത്തോടെയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് തായ്ലൻഡിനെ നേരിടാനിറങ്ങുന്നത്. ഇന്ത്യ പഴയ ഇന്ത്യയല്ല. കഴിവിലും ആത്മവിശ്വാസത്തിലും തന്ത്രങ്ങളിലും അവഗണിക്കാനാവാത്ത ശക്തിയായെന്ന് സന്നാഹ മത്സരങ്ങളിൽ ഉടനീളം തെളിഞ്ഞുകഴിഞ്ഞു. മത്സരത്തിന് മുന്നോടിയായ വാർത്തസമ്മേളനത്തിലും ഇൗ ആത്മവിശ്വാസം പ്രകടം.
തായ്ലൻഡിനെതിരായ കളി കടുത്തതായിരിക്കുമെന്നാണ് ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ പറയുന്നു. ഏറെയും യുവതാരങ്ങൾ നിറഞ്ഞ ടീമിൽ മികച്ച പ്രതീക്ഷയാണുള്ളത്. ഏഷ്യൻ കപ്പിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ. മാനസികമായി മേൽക്കൈ നേടാനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾ നീണ്ട അധ്വാനത്തിെൻറ ഫലമാണിത്. ഏത് മത്സരവും ജയിക്കാനാകുമെന്ന വിശ്വാസം ടീമിനുണ്ടായി. ഒത്തൊരുമയും കഠിനാധ്വാനവുമാണ് ഏഷ്യൻ കപ്പിൽ എത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
16 ദിവസം മുമ്പ് യു.എ.ഇയിലെത്തിയ ഇന്ത്യൻ സംഘത്തിന് നിരവധി സന്നാഹ മത്സരങ്ങൾ കളിക്കാനായത് ഗുണമായി. ടീമിൽ ആർക്കും കാര്യമായ പരിക്കില്ലാത്തതും ഭാഗ്യമാണെന്ന് കോൺസ്റ്റൈൻറൻ പറഞ്ഞു. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ പെങ്കടുക്കുന്നത്. തായ്ലൻഡിന് അവസരം കിട്ടുന്നതാകെട്ട, 12 വർഷത്തിന് ശേഷവും. ആദ്യ കളി ജയിക്കുന്നത് ഇരു ടീമുകൾക്കും സുപ്രധാനമാണെന്ന് തായ്ലൻഡ് ക്യാപ്റ്റൻ തീർസിൽ ഡാങ്ഡ പറഞ്ഞു.
പരിശീലനത്തിന് മുമ്പ് മാധ്യമപ്രവർത്തകേരാട് സംസാരിച്ച ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവും മികച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ഏഷ്യൻ കപ്പ് മത്സരങ്ങളിൽ വീണ്ടും പെങ്കടുക്കാനായത് വലിയ ആവേശമാണ് നൽകുന്നത്. തായ്ലൻഡുമായുള്ള മത്സരം വെല്ലുവിളി തന്നെയാണ്. എന്നാൽ, ജയിക്കാൻവേണ്ടി മാത്രമാണ് കളിക്കുന്നത്- ഗുർപ്രീത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.