അമ്മാൻ: ഏഷ്യാ കപ്പ് ഫുട്ബാളിലെ ആദ്യ മത്സരത്തിന് ഇന്ത്യ ബൂട്ടണിയാൻ ഇനി 50 ദിവസം മാത്രം ദൂരം. 2019 ജനുവരി ആറിന് അബൂദബിയിലെ അന്നഹ്യാൻ സ്റ്റേഡിയത്തിൽ തായ്ലൻഡിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ഏഷ്യൻ പടയോട്ടത്തിെൻറ വിസിൽ മുഴക്കം. ഇന്ന് ജോർഡനിലെ അമ്മാനിൽ സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ കുട്ടികൾ പന്തുമായിറങ്ങുേമ്പാൾ മനസ്സുനിറയെ 50 ദിവസത്തിനുശേഷമുള്ള ലോകമാവും. അതിെൻറ അവസാനവട്ട ഒരുക്കമാണിത്.
സൗഹൃദ ഫുട്ബാളായാണ് ലിസ്റ്റ്ചെയ്തതെങ്കിലും തേച്ചുമിനുക്കിയ ടീം ഇന്ത്യക്കിത് ടെസ്റ്റ് ഡോസ്. പരിക്കേറ്റ നായകൻ സുനിൽ ഛേത്രിയുടെ അഭാവത്തിലും കോൺസ്റ്റൈൻറൻ ബോയ്സിന് ആത്മവിശ്വാസക്കുറവില്ല. ഫിഫ റാങ്കിങ്ങിൽ 97ാം സ്ഥാനത്തുള്ള ഇന്ത്യയെക്കാൾ 15 റാങ്ക് പിന്നിലാണ് ജോർഡൻ (112). എന്നാൽ, കളിയിൽ അവർ അത്ര മോശക്കാരല്ല. ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയോട് ഒരുമാസം മുമ്പ് ഏറ്റുമുട്ടിയാണ് (1-2) ജോർഡെൻറ വരവ്. ഇന്ത്യയാവെട്ട, വൻകരയിലെ ശക്തരായ ചൈനയെ അവരുടെ നാട്ടിൽ ഗോൾരഹിത സമനിലയിൽ തളച്ചതിെൻറ ആത്മവിശ്വാസത്തിലണ്. ഏഷ്യാ കപ്പിന് മുന്നോടിയായ മത്സരമെന്ന നിലയിൽ ഇന്ത്യക്കാണ് ഇൗ കളി നിർണായകമാവുന്നത്. ഛേത്രിയുടെ അഭാവത്തിൽ സീനിയർ താരങ്ങളായ ജെജെ ലാൽപെഖ്ലുവയും ബൽവന്ത് സിങ്ങുമാവും ഇന്ത്യൻ മുന്നേറ്റത്തിലെ കുന്തമുനകൾ.
മധ്യനിരയിൽ ഉദാന്തസിങ്, പ്രണോയ് ഹാൽഡർ, ഹാലിചരൻ നർസാരി, അനിരുദ്ധ് ഥാപ്പ എന്നിവർക്കാവും ചുമതല. ലോകചാമ്പ്യൻ കോച്ച് മാഴ്സലോ ലിപ്പിയുടെ ചൈനയെ പിടിച്ചുകെട്ടിയ പ്രതിരോധനിരയിൽ തന്നെയാവും കോൺസ്റ്റൈൻറെൻറ വിശ്വാസം. പ്രിതം കോട്ടൽ, സന്ദേശ് ജിങ്കാൻ, നാരായൺ ദാസ്, സുഭാഷിഷ് ബോസ് എന്നിവരായിരുന്നു അന്നത്തെ പ്രതിരോധം. ഇടക്ക് അനസ് എടത്തൊടികയുമിറങ്ങി. ഗോൾവലക്കു കീഴെ പരിചയസമ്പന്നനായ ഗുർപ്രീത് സിങ്ങും ഗംഭീര ഫോമിലാണ്. പകരക്കാരുടെ ബെഞ്ചും ശക്തം. ജാകി ചന്ദ്, ആഷിഖ് കുരുണിയൻ എന്നിവർ അവസരം കാത്തിരിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.