അബൂദബി: ഏഷ്യാ കപ്പ് ഫുട്ബാളിെൻറ ആദ്യ അങ്കം ഗംഭീരമാക്കി ടീം ഇന്ത്യ. അബൂദബിയിലെ അന്ന്യഹാൻ മൈതാനിയിൽ നടന്ന മത്സരത്തിൽ തായ്ലൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യൻപട തകർത്തെറിഞ്ഞത്. നായകൻ സുനിൽ ഛേത്രി ഇന്ത്യക്ക് വേണ്ടി ഇരട്ട ഗോളുകളടിച്ചു. 27ാം മിനിറ്റിലും 46ാം മിനിറ്റിലുമായാണ് ഛേത്രി വലകുലുക്കിയത്. 69ാം മിന ിറ്റിൽ അനിരുദ്ധ് ഥാപ്പയും 80ാം മിനിറ്റിൽ ജെജെയും ഗോളുകളടിച്ച് ലീഡ് ഉയർത്തുകയായിരുന്നു. നായകൻ ഡാങ്ഡയാണ് തായ്ലൻഡിെൻറ ആശ്വാസ ഗോളടിച്ചത്.
ഛേത്രി ഇരട്ട ഗോളടിച്ച് പുതിയ അന്താരാഷ്ട്ര റെക്കോഡും ഇന്ന് സ്വന്തമാക്കി. നിലവിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, താരങ്ങളുടെ പട്ടികയിൽ അർജൈൻറൻ താരമായ ലയണൽ മെസ്സിയെ ഛേത്രി മറികടന്നു. ഇനി മുമ്പിലുള്ളത് പോർച്ചുഗലിെൻറ കൃസ്റ്റ്യാനോ റൊണാൾഡോ മാത്രം.
#THAIND | Its Sunil Chhetri for India!
— The Bridge (@TheBridge_IN) January 6, 2019
Chhetri steps up and calmly converts the penalty.
Watch the first Goal of India in the #AFCAsianCup2019 pic.twitter.com/oqskejNSR6
ആദ്യ പകുതി പൂർത്തിയായപ്പോൾ ഒാരോ ഗോളടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു. ഛേത്രിയായിരുന്നു പെനാൽട്ടിയിലൂടെ 27ാം മിനിറ്റിൽ ഇന്ത്യക്ക് ലീഡ് നൽകിയത്. എന്നാൽ അവശേഷിച്ച സമയത്ത് അത് നിലനിർത്താൻ സാധിച്ചില്ല. ആറ് മിനിറ്റുകൾക്ക് ശേഷം തീരാത്തോൺ ബുൻമതെൻറ ഫ്രീകിക്കിന് തലവെച്ച് നായകൻ തേരസിൽ ഡാങ്ഡ തായ് ടീമിനെ ഒപ്പമെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഛേത്രിയുടെ വക തായ് ടീമിന് വീണ്ടും പ്രഹരം. മൈതാനിയുടെ മൂലയിൽ നിന്നു ഉദാന്ത സിങ്ങിെൻറ കിടിലൻ പാസിലൂടെയായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. മലയാളി താരം ആശിഖ് ബാൾ കൈക്കലാക്കാൻ ശ്രമം നടത്തിയെങ്കിലും നഷ്ടമായതോടെ അത് പിടിച്ചെടുത്ത ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.
68ാം മിനിറ്റിൽ ഛേത്രി ഹാട്രിക് തികക്കും എന്ന തോന്നലുളവാക്കിയിരുന്നു. പന്തുമായി ഛേത്രി ബോക്സിനകത്ത് എത്തിയെങ്കിലും തായ് താരങ്ങളെ പ്രതിരോധിച്ച ഇന്ത്യൻ നായകൻ ബോൾ ഉദാന്ത സിങ്ങിന് നൽകി. ഉദാന്ത വിദഗ്ധമായി അത് അനിരുദ്ധ് ഥാപ്പക്ക് നീട്ടുകയും അത് എളുപ്പം ഥാപ്പ വലയിലാക്കുകയുമായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജെജെ 80ാം മിനിറ്റിൽ ഗോളടിച്ച് ഞെട്ടിക്കുന്നതിനും അബൂദബി മൈതാനം സാക്ഷിയായി. ഹാലിചരണ്‍ നർസാരി പാസ് ചെയ്ത പന്ത് ജെജെ വലയിലാക്കിയപ്പോൾ ഇന്ത്യൻ സ്കോർ നാലായി ഉയർന്നു.
ഇൻറർകോണ്ടിനെൻറൽ കപ്പിലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലുമായി തുടർച്ചയായ 13 മത്സരങ്ങൾ തോൽവിയറിയാതെ കുതിച്ചാണ് നീലപ്പട ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യെയക്കാൾ പിന്നിലുള്ള തായ്ലൻഡിനെതിരെ (118) ഇന്ന് ജയിച്ചുതുടങ്ങിയതോടെ, ഗ്രൂപ്പിലെ അടുത്ത രണ്ടു മത്സരങ്ങളിൽ ഇന്ത്യക്ക് സമ്മർദം കുറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.