തേഞ്ഞിപ്പലം: സബ്ജൂനിയര്‍ ഡിസ്കസ് ത്രോ റെക്കോഡിനുടമയായ പി.എ. അതുല്യ ജൂനിയര്‍ വിഭാഗം റെക്കോഡ് ബുക്കില്‍ തന്‍െറ പേര് എഴുതിച്ചേര്‍ത്തു. 35.41 മീറ്റര്‍ പ്രകടനവുമായാണ് അതുല്യ സ്കൂള്‍ മീറ്റില്‍ തന്‍െറ ജൈത്രയാത്ര തുടരുന്നത്. തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യുവാണ് അതുല്യക്ക് വെല്ലുവിളിയുയര്‍ത്തിയ താരം. അവസാന അവസരത്തിലാണ് അതുല്യ മേഘയെ പിന്തള്ളി റെക്കോഡും സ്വര്‍ണവും സ്വന്തമാക്കിയത്. 32.62 മീറ്റര്‍ എറിഞ്ഞ് പോരാട്ടം അവസാനിപ്പിച്ച മേഘ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
ഷോട്ട്പുട്ടില്‍ മേഘ റെക്കോഡ് സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി സി.പി. തൗഫീനയാണ് (28.69) വെങ്കലം നേടിയത്. സംസ്ഥാന സ്കൂള്‍ മീറ്റുകളില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണം സ്വന്തമാക്കിയ അതുല്യയുടെ ജൂനിയര്‍ വിഭാഗത്തില്‍ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലാണ് അതുല്യയുടെ പരിശീലനം.
ഗവ. ഫിഷറീസ് എച്ച്.എസ്.എസിലാണ് പഠിക്കുന്നത്. കണ്ണന്‍െറ കീഴിലാണ് പരിശീലനം. നാട്ടിക സ്വദേശികളായ അജയഘോഷ്-രതിക ദമ്പതികളുടെ മകളാണ്. പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ ഡിസ്കസ് ത്രോയില്‍ തിരുവനന്തപുരം സായി താരം പി. ഹരിപ്രിയ (23.64) സ്വര്‍ണവും പാലക്കാട് താരം കെ.ബി. അനുശ്രീ (23.11) വെള്ളിയും കോട്ടയം സ്പോര്‍ട്സ് കൗണ്‍സില്‍ താരം ഗൗരി ശങ്കരി വെങ്കലവും നേടി. മത്സരത്തിനിടെ ഡിസ്ക് തലയില്‍ പതിച്ച് വളന്‍റിയര്‍ക്ക് തലക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.