മഡ്രിഡ്: ബാഴ്സലോണയെന്ന ബാലികേറാമലയിൽ തട്ടി സിമിയോണിയുടെ അത്ലറ്റികോ മഡ്രിഡിെൻറ വിജയ മോഹങ്ങൾ വീണ്ടും പൊലിഞ്ഞു. കാറ്റലോണിയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിെൻറ ചൂടിനിടയിൽ അത്ലറ്റികോ മഡ്രിഡിെൻറ പുതിയ കളിമുറ്റമായ വാൻഡ മെട്രോപൊളിറ്റാനോയിലെത്തിയ ബാഴ്സലോണയെ സ്പെയിൻ ദേശീയവാദികളായ ആരാധകർ കൂവിവിളിച്ചപ്പോഴും കളിയിൽ തോൽക്കാതെ ലയണൽ മെസ്സിയും സംഘവും നെഞ്ചുനിവർത്തി തന്നെ മടങ്ങി. ലാ ലിഗ പോയൻറ് പട്ടികയിലെ മുമ്പന്മാരുടെ അങ്കം 1-1ന് സമനിലയിൽ പിരിഞ്ഞു.
കളിയുടെ 21ാം മിനിറ്റിൽ സോൾ നീഗസ് നേടിയ ഏക ഗോളിൽ ജയിക്കാമെന്ന കോച്ചിെൻറ കണക്കുകൂട്ടൽ ലൂയി സുവാരസ് 82ാം മിനിറ്റിലെ മടക്കഗോളിൽ തെറ്റിക്കുകയായിരുന്നു. 22 പോയൻറുമായി ബാഴ്സലോണ ഒന്നാമതും 17 പോയൻറുമായി റയൽ മഡ്രിഡ് രണ്ടാമതുമാണ്.
ആഴ്സനലിന് തോൽവി ലണ്ടൻ: ഇംഗ്ലണ്ടിൽ മോശം തുടക്കവുമായി പുതിയ സീസണിൽ ആരംഭം കുറിച്ച ആഴ്സനൽ വീണ്ടും തോറ്റു. വാറ്റ്ഫോഡിനോടാണ് അവരുടെ തട്ടകത്തിൽ വെങ്ങറുടെ പടയാളികൾ 2-1ന് കീഴടങ്ങിയത്. ഇതോടെ സീസണിൽ എട്ടു മത്സരത്തിൽ ഗണ്ണേഴ്സിന് മൂന്നാം തോൽവിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.