തളിൻ (എസ്തോണിയ): യൂറോപ്പിലെ സൂപ്പർ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നഗരവൈരികളായ റയൽ മഡ്രിഡിനെ മലർത്തിയടിച്ച് അത്ലറ്റികോ മഡ്രിഡിെൻറ വിജയഭേരി. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ കപ്പ് ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടമായ യൂറോപ്യൻ സൂപ്പർ കപ്പിൽ 4-2നായിരുന്നു അത്ലറ്റികോയുടെ വിജയം. സ്പാനിഷ് വമ്പന്മാരുടെ പോര് നിശ്ചിത സമയത്ത് 2-2ന് സമനിലയിലായതിനെ തുടർന്ന് അധികസമയത്തായിരുന്നു അത്ലറ്റികോ രണ്ടു വട്ടംകൂടി എതിർവല കുലുക്കി കിരീടത്തിൽ മുത്തമിട്ടത്.
സ്റ്റാർ സ്ട്രൈക്കർ ഡീഗോ കോസ്റ്റ (1, 79), സൗൾ നിഗ്വസ് (98), കോകെ (104) എന്നിവർ അത്ലറ്റികോക്കായി വലകുലുക്കിയപ്പോൾ റയലിനുവേണ്ടി കരിം ബെൻസേമ (27), സെർജിയോ റാമോസ് (63) എന്നിവരാണ് സ്കോർ ചെയ്തത്.
സൂപ്പർ കോച്ച് സിനദിൻ സിദാനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് വിട്ടശേഷമുള്ള ആദ്യ മത്സരത്തിൽ, അതും സ്വന്തം നഗരത്തിൽനിന്നുള്ള എതിരാളികളോട് തോറ്റത് പുതിയ കോച്ച് യൂലൻ ലോപറ്റ്ഗുയിക്ക് തിരിച്ചടിയായി.
കളി തുടങ്ങി മൈതാനം ഉണരുംമുമ്പ് ആദ്യ മിനിറ്റിൽ റയൽ വലയിൽ കോസ്റ്റ പന്തെത്തിച്ചു. ഗോൾ വഴങ്ങിയതോടെ പതിയെ താളം കണ്ടെടുത്ത റയലിനായി താമസിയാതെ ബെൻസേമ ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ യുവാൻ ഫ്രാനിെൻറ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച റാമോസ് ലീഡ് നൽകിയതോടെ റയൽ ജയം ഉറപ്പിച്ച മട്ടായിരുന്നു. എന്നാൽ, അത്ലറ്റികോ തുടങ്ങിയിേട്ട ഉണ്ടായിരുന്നുള്ളൂ. അധികം താമസിയാതെ ക്ലോസ് റേഞ്ച് ഫിനിഷിങ്ങിലൂടെ കോസ്റ്റയുടെ രണ്ടാം ഗോൾ. അത്ലറ്റികോ സമനില പിടിച്ചു.
അവസാന നിമിഷങ്ങളിൽ ടീമിെൻറ രക്ഷക്കെത്താറുള്ള റൊണാൾഡോയുടെ അഭാവത്തിൽ റയൽ പകച്ചുനിന്നപ്പോൾ അധികസമയത്തേക്ക് നീണ്ട കളിയിൽ തുടരെ വെടിപൊട്ടിച്ച് അത്ലറ്റികോ വിജയത്തിലേക്ക് കുതിച്ചു. പകരക്കാരൻ തോമസ് പാർതെയുടെ പാസിൽ ഉജ്ജ്വല വോളിയുമായി സൗൾ ലക്ഷ്യംകണ്ടപ്പോൾ ഫസ്റ്റ് ടൈം ഫിനിഷിങ്ങിലൂടെ കോകെ ടീമിെൻറ ജയമുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.