അ​ത്​​ല​​റ്റി​കോ ലെ​സ്​​റ്റ​റി​ൽ

ലണ്ടൻ: ആദ്യ പാദത്തിലെ തോൽവിക്കു പിന്നാലെ ട്വിറ്ററായിരുന്നു അത്ലറ്റികോ മഡ്രിഡിെൻറയും ലെസ്റ്റർ സിറ്റിയുടെയും പോർക്കളം. സ്പാനിഷ്-ഇംഗ്ലീഷ് ആരാധകർ ചേരിതിരിഞ്ഞ് നടത്തിയ വാക്പോരാട്ടത്തിന് പക്ഷേ, വിമാനത്താവളം വരെയേ ആയുസ്സുണ്ടായുള്ളൂ. ഭീഷണിയും ചീത്തവിളിയും മറന്ന് അവർ ഡീഗോ സിമിയോണിയെയും ഫെർണാണ്ടോ ടോറസിനെയും അെൻറായിൻ ഗ്രീസ്മാനെയുമെല്ലാം വിമാനത്താവളത്തിൽ സ്വാഗതംചെയ്തു. പുഞ്ചിരിതൂകിയുള്ള വരവേൽപ് ഏതുവരെ എന്നേ അറിയേണ്ടതുള്ളൂ. 

കിങ്പവർ സ്റ്റേഡിയത്തിലെ ചതിക്കുഴികളിൽ ക്രെയ്ഗ് ഷേക്സ്പിയറും ടീമും ഒരുക്കിവെച്ചത് എന്തൊക്കെയാവും. എന്തായാലും, മഡ്രിഡിലെ ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റെങ്കിലും ലെസ്റ്റർ ജയിച്ചതിനൊത്ത ആവേശത്തിലാണ്. ഒരു ഗോളിെൻറ കടം പലിശ സഹിതം വീട്ടാനുള്ള കോപ്പെല്ലാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾക്കുണ്ട്. ഗ്രീസ്മാെൻറ പെനാൽറ്റി ഗോളിലായിരുന്നു തോൽവിയെങ്കിലും, ബോക്സിനു പുറത്തെ ഫൗൾ പെനാൽറ്റി വിളിച്ചതിനെ അത്ലറ്റികോ കോച്ച് സിമിയോണിവരെ വിമർശിച്ചതോടെ, അനീതിയുടെ ഇരയെന്ന ബോധ്യത്തിലാണ് ലെസ്റ്റർ.

ആദ്യ പാദത്തിൽ ഫലപ്രദമായി നടപ്പാക്കിയ പ്രതിരോധതന്ത്രത്തിന് ആക്രമണ ചേരുവകൂടി നൽകിയാവും ഇംഗ്ലീഷ് ജേതാക്കളുടെ ഗെയിം പ്ലാൻ. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയവർ, തങ്ങളുടെ കുതിപ്പ് സെമിയിലെത്തിക്കാനുള്ള പടപ്പുറപ്പാടിലാണിപ്പോൾ. 
 
Tags:    
News Summary - atletico madrid leicester city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.