മഡ്രിഡ്: ലാ ലിഗയിൽ മഡ്രിഡ് ടീമുകളുടെ പോരാട്ടത്തിൽ ഗോൾരഹിത സമനില. അവസരങ്ങൾ പ ലതു സൃഷ്ടിച്ചിട്ടും വല ചലിപ്പിക്കുന്നതിൽ ഇരു ടീമുകളും പരാജയമായ അത്ലറ്റികോ- റയൽ പോരാട്ടമാണ് ഗോൾരഹിത സമനിലയിൽ അവസാനിച്ചത്.
അത്ലറ്റികോയുടെ തട്ട കമായ വാൻഡ മെട്രോപോളിറ്റാനോയിൽ യൊആവോ ഫെലിക്സും എഡൻ ഹസാർഡും മുന്നേറ്റം നിയന ്ത്രിച്ച ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ആതിഥേയരായിരുന്നു കൂടുതൽ അവസരങ്ങൾ തുറന്നത്. പക്ഷേ, റയൽ വല കാത്ത തിബോ കൊർട്ടുവ എന്ന ബെൽജിയൻ കാവൽഭടെൻറ കരുത്തിനു മുന്നിൽ അത്ലറ്റികോയുടെ ആക്രമണങ്ങൾ ദുർബലമായി.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരങ്ങളിൽ അടുത്ത ദിവസം അത്ലറ്റികോ മഡ്രിഡ് ലോകോമോട്ടീവ് മോസ്കോയെയും റയൽ മഡ്രിഡ് ക്ലബ് ബ്രൂഗെയെയും നേരിടാനിരിക്കെയാണ് സമനില.മറ്റു മത്സരങ്ങളിൽ റയൽ വയ്യഡോളിഡ് എസ്പാനിയോളിനെയും ഐബർ സെൽറ്റ വിഗോയെയും തോൽപിച്ചു. 2-0നായിരുന്നു ഇരു ടീമുകളുടെയും ജയം.
പ്രീമിയർ ലീഗ്: ലെസ്റ്ററിന് അഞ്ചു ഗോൾ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് അഞ്ച് ഗോൾ ജയം. കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡിനെയാണ് ലെസ്റ്റർ തകർത്തത്. ആദ്യ പകുതിയിൽ റികാർഡോ പെരീരയുടെ ഒരു ഗോളിൽ ലെസ്റ്റർ ലീഡ് ചെയ്തു. പിന്നാലെ, ന്യൂകാസിൽ പത്ത് പേരിലേക്ക് ഒതുങ്ങി. രണ്ടാം പകുതിയിൽ ജാമി വാർഡി രണ്ടും (54, 64), വിൽഫ്രഡ് എൻഡിഡി (90) ഒരു ഗോളും നേടി. മറ്റൊന്ന് സെൽഫായി പിറന്നു.
സീരി ‘എ’ ഫുട്ബാൾ: ബലോട്ടല്ലി ഗോളടിച്ചിട്ടും ടീം തോറ്റു
മിലാൻ: സീരി എയിൽ ഏറെനാൾ നീണ്ട ഗോൾവരൾച്ചക്ക് വിരാമമിട്ട് മരിയോ ബലോട്ടല്ലി വലകുലുക്കിയിട്ടും സ്വന്തം ടീമായ ബ്രെസിയ നാപോളിയോടു തോറ്റു. ഡ്രൈസ് മെർട്ടൻസ് വീണ്ടും സ്കോർ ചെയ്ത കളിയിൽ തുടക്കത്തിലേ ലീഡുപിടിച്ച നാപോളി ആദ്യ പകുതി അവസാനിക്കും മുമ്പ് കൊസ്റാസ് മനോലാസിലൂടെ ലീഡുയർത്തി. രണ്ടാം പകുതിയിൽ ഹെഡർ ഗോളിലായിരുന്നു ബലോട്ടല്ലി ആശ്വാസ ഗോൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.