ജിദ്ദ: ബാഴ്സലോണയെ തകർത്ത് അത്ലറ്റികോ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ. 3-2 എന്ന സ്കോറിനായിരുന ്നു അത്ലറ്റികോ മാഡ്രിഡിൻെറ ജയം. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം അഞ്ച് ഗോളുകളും പിറന്നത് കളിയുടെ രണ്ടാം പകുതിയിലായിരുന്നു.
46ാം മിനിട്ടിൽ കോക്കെയാണ് അത്ലറ്റിക്കോക്കായി ആദ്യം വലകുലുക്കിയത്. 51ാം മിനിട്ടിൽ സൂപ്പർതാരം മെസി ബാഴ്സക്കായി സമനിലപിടിച്ചു. പിന്നീട് മെസി രണ്ടാം ഗോളും നേടിയെങ്കിലും വാറിൽ അത് ഹാൻഡ്ബോളാണെന്ന് കണ്ടെത്തി. 62ാം മിനിട്ടിൽ ഗ്രീസ്മാൻ ബാഴ്സയെ മുന്നിലെത്തിച്ചു. 65 മിനിട്ടിൽ പിക്വയുടെ ഗോളും വാറിൽ നിഷേധിക്കപ്പെട്ടു.
എന്നാൽ, 81ാം മിനിട്ടിലെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽവാരോ അത്ലറ്റിക്കോക്കായി സമനില പിടിച്ചു. 86ാം മിനിറ്റിൽ എയ്ഞ്ചൽ കൊറ ബാഴ്സയുടെ വല കുലുക്കിയതോടെ മെസിക്കും സംഘത്തിനും നിരാശയോടെ മടങ്ങേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.