മഡ്രിഡ്: സ്പാനിഷ് കരുത്തരായ അത്ലറ്റികോ മഡ്രിഡിെൻറ ട്രാൻസ്ഫർ വിലക്ക് അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി ശരിവെച്ചു. വിലക്ക് നീക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ക്ലബ് സമർപ്പിച്ച അപ്പീൽ കോടതി തള്ളുകയായിരുന്നു. ഇതോടെ 2018 ജനുവരി വരെ മഡ്രിഡ് വമ്പന്മാർക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കാനാവില്ല. വിലക്ക് കോടതി നിലനിർത്തിയെങ്കിലും ക്ലബിെൻറ പിഴ വെട്ടിക്കുറച്ചു. 900,000 സ്വിസ് ഫ്രാങ്ക് (ഏകദേശം അഞ്ചുകോടി 97 ലക്ഷം) നിന്നും 550,000 സ്വിസ് ഫ്രാങ്ക് (ഏകദേശം മൂന്നുകോടി 65 ലക്ഷം) ആക്കിയാണ് കുറച്ചത്.
അണ്ടർ 18 താരങ്ങളെ ചട്ടവിരുദ്ധമായി ടീമിലെത്തിച്ചതിന് അത്ലറ്റികോ മഡ്രിഡിനു പുറമെ നഗര വൈരികളായ റയൽ മഡ്രിഡിനും വിലക്ക് ലഭിച്ചിരുന്നു. എന്നാൽ, റയൽ മഡ്രിഡിെൻറ വിലക്കു കാലാവധി ഡിസംബർ വരെയാക്കി കോടതി കുറച്ചു. നേരത്തെ ഇരുവരുടെയും പ്രാഥമിക പുനഃപരിശോധന ഹരജികൾ ഫിഫ കഴിഞ്ഞ സെപ്റ്റംബറിൽ തള്ളിയിരുന്നു.
അത്ലറ്റികോയുടെ സ്ട്രൈക്കർ അേൻറായിൻ ഗ്രീസ്മാൻ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് പോകാനുള്ള സാധ്യത നിലനിൽക്കെ മറ്റൊരു ഫ്രഞ്ച് താരമായ അലക്സാണ്ടർ ലകാസെറ്റെയെ ടീമിലെത്തിക്കാനായിരുന്നു കോച്ച് സിമിയോണി കണക്കുകൂട്ടിയിരുന്നത്. എന്നാൽ വിലക്ക് കോടതി ശരിെവച്ചതോടെ പുതിയ സീസണിൽ താരങ്ങളെ ടീമിെലത്തിക്കാനാവാതെ ക്ലബ് പ്രതിസന്ധിയിലാവുമെന്നുറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.