മഡ്രിഡ്: നാലു രാജ്യങ്ങളിൽനിന്നുള്ള ഇവർ നാലുപേർ ഏറ്റുമുട്ടിയ ആദ്യ പാദത്തിൽ ഗോളുകളുടെ പെരുംപൂരമായിരുന്നു. ലണ്ടനിൽ നടന്ന പ്രീക്വാർട്ടർ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് ക്ലബ് മൊണാകോക്കെതിരെ നേടിയത് 5-3െൻറ ജയം. ബയർ ലെവർകൂസനെ ജർമനിയിൽ ചെന്ന് അത്ലറ്റികോ മഡ്രിഡ് മുക്കിയത് 4-2ന്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ അവസാന മത്സരങ്ങൾ ഇന്ന് നടക്കുേമ്പാൾ മുൻതൂക്കം സിറ്റിക്കും അത്ലറ്റികോക്കും തന്നെ.
നിലവിലെ മിന്നുന്ന ഫോമിൽ മാഞ്ചസ്റ്റർ സിറ്റിയെ തടയാനുള്ള കോപ്പൊന്നും ഫ്രഞ്ച് ലീഗ് വണ്ണിലെ മുൻനിരക്കാരായ മൊണാകോക്കില്ല. കോച്ച് പെപ് ഗ്വാർഡിയോളയുടെ സാന്നിധ്യം, പ്രീമിയർലീഗിലെ വിജയക്കുതിപ്പ്, സെർജിയോ അഗ്യൂറോ, റഹിം സ്റ്റർലിങ് എന്നിവരുടെ ഫോം എന്നിവയെല്ലാം എവേ മാച്ചിലും സിറ്റിക്ക് ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ആദ്യ പാദത്തിൽ അഗ്യൂറോ ഇരട്ട ഗോളും സ്റ്റർലിങ്, ജോൺ സ്റ്റോൺസ്, ലിറോയ് സാനെ എന്നിവർ ഒാരോ ഗോളും നേടിയാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. ഗ്വാർഡിയോളയുടെ നൂറാം ചാമ്പ്യൻസ് ലീഗ് പോരാട്ടംകൂടിയാണിത്.
സ്വന്തം ഗ്രൗണ്ടിലാണെന്നതാണ് മൊണാകോക്ക് അനുകൂലമാകുന്നത്. മൂന്ന് എവേ ഗോളിെൻറ മുൻതൂക്കംകൂടി അവർക്കുണ്ട്. എന്നാൽ, ലണ്ടനിൽ ഇരട്ട ഗോളടിച്ച റഡമൽ ഫൽകാവോയുടെ പരിക്ക് ടീം സെലക്ഷന് മുമ്പ് കോച്ച് ലിനാർഡോ ജർഡിമിന് തലവേദനയാകും.എതിരാളിയെ അവരുടെ മണ്ണിൽ കീഴടക്കിയതിെൻറ ആത്മവിശ്വാസക്കൊടുമുടിയേറിയാണ് അത്ലറ്റികോ മഡ്രിഡ് പന്തുതട്ടുന്നത്. ബയർ ലെവർകൂസനെ 4-2ന് കീഴടക്കിയ അത്ലറ്റികോക്കുതന്നെ രണ്ടാം പാദത്തിലും സാധ്യത. തകർപ്പൻ ഫോമിലുള്ള അെൻറായിൻ ഗ്രീസ്മാനും കെവിൻ ഗമീറോയും തന്നെമതി ഹോം ടീമിന് കരുത്താകാൻ. ലാ ലിഗ മത്സരത്തിനിടെ തലയിടിച്ച് ബോധം നഷ്ടമായി നിലംപതിച്ച ഫെർണാണ്ടോ ടോറസ് പരിശീലനക്കളത്തിൽ തിരിച്ചെത്തിയതും സിമിയോണിക്ക് നല്ലവാർത്തയാണ്. ടോറസ് കളിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.