െപർത്ത്: ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ കണ്ടെത്താനുള്ള ഇംഗ്ലണ്ടിെൻറ മോഹം രണ്ടാം ദിനം ഒാസിസ് ബൗളർമാർ എറിഞ്ഞിട്ടു. നാലിന് 304 എന്ന നിലയിൽ രണ്ടാംദിനം ക്രീസിലെത്തിയ ഇംഗ്ലണ്ട് 403 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസിസിന് തുടക്കം പാളിയെങ്കിലും അർധസെഞ്ച്വറിയുമായി ഉസ്മാൻ ഖാജയും(50) ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും(92*) ചേർന്ന് കരകയറ്റി. രണ്ടാംദിനം അവസാനിക്കുേമ്പാൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഒാസിസ് 203 റൺസെടുത്തിട്ടുണ്ട്. സ്മിത്തിേനാടൊപ്പം ഷോൺ മാർഷാണ്(7) ക്രീസിൽ. ഖാജക്കുപുറമെ കാമറൺ ബാൻക്രോഫ്റ്റ്(25), ഡേവിഡ് വാർണർ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സ്കോർ: ഇംഗ്ലണ്ട്-403, ഒാസീസ്-203/3.
കന്നി സെഞ്ച്വറി നേടിയ മലാനോടൊപ്പം ക്രീസിലുണ്ടായിരുന്ന ജോണി ബെയർസ്റ്റോയും സെഞ്ച്വറി തികച്ചപ്പോൾ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോറുയർത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മലാനെ(140) ലിയോണും ബെയർസ്റ്റോയെ(119) സ്റ്റാർക്കും പുറത്താക്കിയതോടെ കൂട്ടത്തകർച്ചയായിരുന്നു. മുഇൗൻ അലി(0), ക്രിസ് േവാക്സ്(8), ക്രെയ്ഗ് ഒാവർടൺ(2), സ്റ്റുവർട്ട് ബ്രോഡ്(12) എന്നിവരാണ് കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയത്. ഒാസിസിനായി മിച്ചൽ സ്റ്റാർക്ക് നാലും ഹേസൽവുഡ് മൂന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.