കൊൽക്കത്ത: ഫിഫ റാങ്കിങ്ങിലെ കുതിച്ചുചാട്ടം ഇന്ത്യൻ ഫുട്ബാളിെൻറ മുഖം മാറ്റിമറിക്കുമെന്ന് മുൻക്യാപ്റ്റൻ ബൈച്യൂങ് ബൂട്ടിയ. ‘101ാം സ്ഥാനത്തേക്കുള്ള കുതിപ്പ് ആരാധകരുടെ മനസ്സിൽ ഫുട്ബാളിന് ഇടം നൽകും. റാങ്കിങ്ങിനെ കുറിച്ചാവും എല്ലാവരുടെയും വാക്കുകൾ. ഇൗ നേട്ടത്തിൽ ഒാരോരുത്തരും അഭിമാനിക്കുന്നതാണ്. അത് നിലനിർത്തുകയും മുന്നോട്ട് കുതിക്കുകയുമാണ് വേണ്ടത്’ -ബൂട്ടിയ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞ 13കളിയിൽ 11ലും ജയിച്ച സുനിൽ േഛത്രിക്കും സംഘത്തിനും കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനും ബൂട്ടിയ അഭിനന്ദനമറിയിച്ചു. രണ്ടു പതിറ്റാണ്ടിനിടയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കുമായി ഫിഫ പട്ടിക വ്യാഴാഴ്ച ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഇന്ത്യ 32സ്ഥാനം മെച്ചപ്പെടുത്തി 101ലെത്തി. ഏഷ്യൻ റാങ്കിങ്ങിൽ ഇന്ത്യ 23ലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.