???? ?????? ????????? ??????? ????? ????????????

ഒമ്പതു പേരുമായി കളിച്ച് ബാഴ്‌സ ഫൈനലില്‍

മഡ്രിഡ്: കിങ്സ് കപ്പില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണ തുടര്‍ച്ചയായ നാലാം തവണയും ഫൈനലിൽ. സുവാരസ് അടക്കം രണ്ടു പേർക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടി വന്നിട്ടും അത്ലറ്റികോ മഡ്രിഡിനെ സമനിലയിൽ തളച്ച് 3-2 എന്ന ഗോൾ ശരാശരിയിലാണ് ഫൈനൽ പ്രവേശം. 43ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ ലീഡ് നേടി. പിന്നീട് ബാഴ്‌സയുടെ സെര്‍ജി റോബര്‍ട്ടോയും അത്‌ലറ്റിക്കോയുടെ യാന്നിക് ഫെരെയ്‌രോയും ചുവപ്പ് കണ്ട് പറത്തായി.  83-ാം മിനിറ്റില്‍ ഗമെയ്‌രോ ഒരു ഗോള്‍ മടക്കി. ചുവപ്പ് കാർഡ് കിട്ടിയതോടെ ഫൈനലില്‍ ലൂയിസ് സുവാരസിന് കളിക്കാനാവില്ല. രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചാണ് താരങ്ങൾ പുറത്തായത്.

അത്ലറ്റികോ മഡ്രിഡിനെ അവരുടെ നാട്ടില്‍ 2-1ന് തകര്‍ത്തതിന്‍െറ ആത്മവിശ്വാസവുമായാണ് ബാഴ്സലോണ നൂകാംപിലിറങ്ങിയത്. സുവാരസും ലയണല്‍ മെസ്സിയുമായിരുന്നു ആദ്യ പാദത്തിലെ ബാഴ്സയുടെ സ്കോറര്‍മാര്‍. സസ്പെന്‍ഷനിലായ നെയ്മർ കളത്തിലിറങ്ങിയില്ല. 

Tags:    
News Summary - Barcelona and and Atlético Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.