2020-21വർഷത്തെ ഹോംഗ്രൗണ്ട് മത്സരങ്ങൾക്കായുള്ള ബാഴ്സലോണയുടെ പുത്തൻ കിറ്റ് പുറത്തിറക്കി. ലയണൽ മെസ്സി, അേൻറായിൻ ഗ്രീസ്മാൻ, ജെറാർഡ് പിക്വ എന്നിവർ പുതിയ ജേഴ്സിയണിഞ്ഞുകൊണ്ടുള്ള വിഡിയോയും ബാഴ്സലോണ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
സൂപ്പർതാരം ലയണൽ മെസ്സിയെ പുതിയ ജഴ്സിയിൽ കണ്ടതോടെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കും താൽക്കാലിക വിരാമമായി. ബാഴ്സയുെട ആദ്യത്തെ സുവർണകാലമായി വിളിക്കപ്പെടുന്ന 1920കളിലെ ജഴ്സിയിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് പുതിയ കിറ്റിെൻറ നിർമ്മാണമെന്ന് ക്ലബ് അറിയിച്ചു.
പുതിയ ഷർട്ടും ഷോർട്സുമെല്ലാം 100 ശതമാനവും പ്ലാസ്റ്റികിൽ നിന്നും പുനരുപയോഗിച്ച് നിർമിച്ചതാണ്. മികച്ച കളിയനുഭവം നൽകുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.
Our new first kit 20/21 #OnlyForCulers pic.twitter.com/HtuojoRxsg
— FC Barcelona (@FCBarcelona) July 14, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.