ലയണൽ മെസ്സിയും അെൻറായിൻ ഗ്രീസ്മാനും ലൂയി സുവാറസും അണിനിരക്കുന്ന മുൻനിരയിലേക് ക് നെയ്മറിനെ എത്തിക്കാനാണോ അതോ പി.എസ്.ജിയുടെ കച്ചവടം മുട്ടിക്കാനാണോ ബാഴ്സലോ ണയുടെ പുറപ്പാട്? ഫുട്ബാൾ ട്രാൻസ്ഫർ വിപണിയെ അതിശയപ്പെടുത്തുന്ന ഉൗഹങ്ങൾക്കിടെ ആരാധകരും െപ്ലയർ ഏജൻറുമാരും ആവർത്തിക്കുന്ന ചോദ്യമാണിത്. സ്കൈ സ്പോർട്സിെൻറ ട്രാൻസ്ഫർ റിപ്പോർട്ട് പറയും പോലെ നെയ്മർ കൂടുമാറ്റം യൂറോപ്യൻ ഫുട്ബാളിനെ ‘കാർ ബൂട്ട് കച്ചവടം’ (തെരുവ് വിൽപന) ആക്കിമാറ്റി.
രണ്ടുവർഷം മുമ്പ് റെക്കോഡ് തുക (222 ദശലക്ഷം യൂറോ- 1710 കോടി രൂപ) മുടക്കി പി.എസ്.ജി സ്വന്തമാക്കിയ താരത്തെ തിരികെയെത്തിക്കാനാണ് ഫുട്ബാൾ വിപണിക്ക് കേട്ടുകേൾവിപോലുമില്ലാത്ത ഒാഫറുമായി ബാഴ്സലോണ രംഗത്തെത്തിയത്. ആദ്യം 40 ദശലക്ഷം പൗണ്ടും രണ്ട് താരങ്ങളെയും ഒാഫർചെയ്ത ബാഴ്സലോണ കഴിഞ്ഞദിവസം തുക വീണ്ടും കൂട്ടി. 90 ദശലക്ഷം പൗണ്ടും (775 കോടി രൂപ) രണ്ട് താരങ്ങളുമാണ് പുതിയ വാഗ്ദാനം.
സൂപ്പർ താരങ്ങളായ ഫിലിപ് കുടീന്യോ, ഒസ്മാനെ ഡെംബലെ, ഇവാൻ റാകിടിച്, നെൽസൺ സെമിഡോ, മാൽകം, സാമുവൽ ഉംറ്റിറ്റി എന്നീ ആറുപേരിൽ രണ്ടുപേരെ പി.എസ്.ജിക്ക് ആവശ്യപ്പെടാമെന്നാണ് നിർദേശം. നിശ്ചിത തുകക്കൊപ്പം കുടീന്യോയും ഡെംബലെയും ചേരുേമ്പാൾ പി.എസ്.ജി ആവശ്യപ്പെടുന്നതിനെക്കാൾ മൂല്യം നെയ്മറിനുണ്ടാവുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഡെംബലെക്ക് 90 ദശലക്ഷം പൗണ്ടും (775 കോടി രൂപ) കുടീന്യോക്ക് 81 ദശലക്ഷം പൗണ്ടും (697 കോടി രൂപ) ആണ് ട്രാൻസ്ഫർ വിപണയിലെ നിരക്ക്.
ബാഴ്സലോണയുടെ ബിഗ് ഒാഫറിന് പി.എസ്.ജി സമ്മതം മൂളിയാൽ ഫുട്ബാൾ ലോകത്തെ അതിശയ കൂടുമാറ്റത്തിനാവും ആരാധകർ സാക്ഷിയാവുക. ഫ്രഞ്ച് ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ച് നെയ്മറിന് പി.എസ്.ജി അനുമതിയും നൽകിയിട്ടുണ്ട്. അതേസമയം, മറ്റു ടീമുകളൊന്നും ബ്രസീൽ താരത്തിനായി രംഗത്തെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.