ബാഴ്സലോണ: സ്പെയിനിൽനിന്ന് കാറ്റലോണിയ സ്വതന്ത്രമായാൽ ലാ ലിഗയിൽനിന്ന് ബാഴ്സലോണ ഒഴിവാകുമെന്ന് ടീം പ്രസിഡൻറ് ജോസഫ് മരിയ ബർേട്ടാമി. ഹിതപരിശോധനയിൽ 90 ശതമാനം പേരും കാറ്റലോണിയൻ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടുചെയ്തതിന് പിന്നാലെയാണ് ബർേട്ടാമിയുടെ പ്രസ്താവന. ഏത് ലീഗിലേക്ക് ചേക്കേറണമെന്നതിനെ കുറിച്ച് ആലോചിക്കും. ഡയറക്ടർ ബോർഡ് ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമാകുന്നപക്ഷം ബാഴ്സലോണ, എസ്പാന്യോൾ, ജിറോണ എന്നീ ടീമുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലോ ഫ്രഞ്ച് ലീഗിലോ കളിക്കുന്ന കാര്യം ആലോചിക്കണമെന്ന് കാറ്റലോണിയക്കാരനായ കായിക മന്ത്രി ജെറാഡ് ഫിഗെറാസ് പറഞ്ഞു. സ്പാനിഷ് ലീഗിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കളിക്കുന്നുണ്ട്. സ്പാനിഷ് ടീമുകൾ വിദേശ ലീഗുകളിലും കളിക്കുന്നുണ്ട്. ഇൗ മാതൃക ബാഴ്സലോണയും പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.
ബാഴ്സയിൽ സമരം
കറ്റാലന്മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബാഴ്സലോണ ഉൾപ്പെടെ ക്ലബുകളിൽ ചൊവ്വാഴ്ച പന്തുതട്ടിയില്ല. പരിശീലനത്തിൽനിന്ന് എല്ലാ ക്ലബുകളും വിട്ടുനിന്നു. സ്റ്റേഡിയങ്ങളും മൈതാനങ്ങളും വിജനമായിരുന്നു. കഴിഞ്ഞ ദിവസം ലാൽപാൽമാസും ബാഴ്സയുമായുള്ള മത്സരം നൂകാംപിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നത്.
ഇനിയെന്ത്?
വിധിയെഴുത്ത് കാറ്റലോണിയൻ സ്വാതന്ത്ര്യത്തിന് അനുകൂലമായിരുന്നെങ്കിലും ഇത് നടപ്പാക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. കാറ്റലോണിയയെ സ്വതന്ത്രമാക്കില്ലെന്ന നിലപാടാണ് സ്പെയിനിേൻറത്. അതിനാൽ, ബാഴ്സലോണ തൽക്കാലം ലാ ലിഗയിൽ തന്നെ തുടരും.
കാറ്റലോണിയയെ സ്വതന്ത്രമാക്കിയാലും ബാഴ്സലോണക്ക് ലാ ലിഗയിൽ തുടരാം. എന്നാൽ, സ്പാനിഷ് ഭരണകൂടത്തിെൻറ അനുമതി വേണമെന്നു മാത്രം. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇറ്റാലിയൻ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയിലേക്കും ബാഴ്സക്ക് ചേക്കേറാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.