ബർലിൻ: അഞ്ചു കളി ബാക്കിനിൽക്കെ ജർമൻ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കിെൻറ കിരീടധാരണം. സീസണിലെ 31ാം മത്സരത്തിൽ ഓഗ്സ്ബർഗിനെ 4-1ന് തോൽപിച്ചാണ് ബയേൺ തുടർച്ചയായ ആറാം കിരീടമണിഞ്ഞത്. ഒരു ഗോളിന് പിറകിൽനിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ചാണ് ജയം. ബയേൺ മ്യൂണിക്കിെൻറ 28ാം കിരീട നേട്ടമാണിത്.
നികളസ് സുലെയുടെ സെൽഫ് ഗോളിൽ ഓഗ്സ്ബർഗ് ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ, ആദ്യ പകുതി തീരുന്നതിനുമുമ്പുതന്നെ ബയേൺ തിരിച്ചടി നൽകി. ടോളിസോ (32), ഹാമിഷ് റോഡ്രിഗസ് (38), ആർയൻ റോബൻ (62), വാഗ്നർ (87) എന്നിവരാണ് സ്കോറർമാർ. 31 മത്സരങ്ങളിൽ 28ഉം ജയിച്ച ബയേണിന് 72 പോയൻറാണുള്ളത്. രണ്ടാമതുള്ള ഷാൽകെക്ക് 52 പോയൻറാണുള്ളത്.
ലിവർപൂളിന് സമനില
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത ആത്മവിശ്വാസവുമായി ഇറങ്ങിയ ലിവർപൂളിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ കുരുക്കി. സൂപ്പർതാരങ്ങളായ മുഹമ്മദ് സലാഹും ഫെർമീനോയും ഇല്ലാതെയാണ് ലിവർപൂൾ കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.