മ്യൂണിക്: ഡോർട്മുണ്ടിെൻറ പ്രാർഥനകളും കാത്തിരിപ്പും ഫലം കണ്ടില്ല. ബുണ്ടസ് ലീഗയി ൽ തുടർച്ചയായ ഏഴാം വർഷവും കിരീടാവകാശികൾ ബയേൺ മ്യൂണിക് തന്നെ. അവസാന മത്സരത്തിൽ എയിൻട്രാഷ് ഫ്രാങ്ക്ഫർട്ടിനെ 5-1ന് തരിപ്പണമാക്കിയാണ് ബയേൺ മ്യൂണിക് കിരീടം നിലനിർത്തിയത്. ക്ലബിെൻറ എല്ലാമെല്ലാമായ ആർയൻ റോബെൻറയും ഫ്രാങ്ക് റിബറിയുടെയും വിടവാങ്ങൽ മത്സരം കൂടിയായിരുന്ന പോരാട്ടത്തിൽ ഇരുവരും വലകുലുക്കി, അവസാന മത്സരം വർണാഭമാക്കുകയും ചെയ്തു.
34 മത്സരങ്ങൾ പൂർത്തിയായപ്പോൾ, ജർമൻ കരുത്തർ 78 പോയൻറ് നേടി. തൊട്ടുപിന്നിലുള്ള ബൊറൂസിയ ഡോർട്മുണ്ടിന് 76 പോയൻറായിരുന്നു. അവസാനദിനം ബൊറൂസിയ ഡോർട്മുണ്ട്, ബൊറൂസിയ മോഷൻഗ്ലാഡ്ബാകിനെ 2-0ത്തിന് തോൽപിച്ചെങ്കിലും കാര്യമുണ്ടായില്ല. ബുണ്ടസ് ലീഗയിൽ ബേയണിെൻറ 28ാം കിരീടമാണിത്.
ഫ്രാങ്ക്ഫർട്ടിനെതിരായ മത്സരത്തിൽ ഒപ്പത്തിനൊപ്പം നിന്നതിനുശേഷമാണ് ബയേണിെൻറ കുതിപ്പ്. കിങ്സ്ലി കോമനിലൂടെ (4) ബയേൺ ആദ്യം മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതിയുടെ ആദ്യത്തിൽ തിരിച്ചടിച്ചു. പിന്നീടങ്ങോട്ട് ബയേണിെൻറ കുതിപ്പായിരുന്നു. ഡേവിഡ് അലാബ (53), റെനാറ്റോ സാഞ്ചസ് (58) എന്നിവർ രണ്ടു ഗോൾ നേടി ഞെട്ടിച്ചു. പകരക്കാരായെത്തിയ ഫ്രാങ്ക് റിബറിയും(72), ആർയൻ റോബനും (78) ഗോൾ നേടിയതോടെ ബയേണിെൻറ കിരീടനേട്ടം വർണാഭമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.