പാരിസ്: ഗോളിൽ നീരാടി ബെൽജിയത്തിെൻറ യൂറോകപ്പ് എൻട്രി. യോഗ്യതാ റൗണ്ടിലെ ഏഴാം മത് സരത്തിൽ സാൻ മരിനോ വലയിൽ ഒമ്പത് ഗോൾ നേടിയാണ് ലോക ഒന്നാം നമ്പറായ ബെൽജിയം 2020 യൂറോകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. ഗ്രൂപ്പ് ‘ഐ’യിൽ ഏഴിൽ ഏഴും ജയിച്ച ബെൽജിയം 21 പോയൻറും പോക്കറ്റിലാക്കിയാണ് 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായി വേദിയൊരുക്കുന്ന വൻകരയുടെ പോരാട്ടത്തിന് മാസ് എൻട്രി നടത്തിയത്.
സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകു ഇരട്ട ഗോളടിച്ച് കരിയർ സ്കോറിങ്ങിൽ അർധസെഞ്ച്വറി (50) തികച്ചു. നാസർ ചഡ്ലി, ടോബി അൽഡർവിറൽസ്, യോറി ടീൽമാൻസ്, ക്രിസ്റ്റ്യൻ ബെൻടെക്, യാറി വെർഷെറൻ, തിമോത്തി കാസ്റ്റെയ്ൻ എന്നിവർ ഓരോ ഗോളടിച്ച് പട്ടിക തികച്ചു. ഒരു ഗോൾ എതിരാളിയുടെ വക സെൽഫ് ഗോളായും പിറന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യ (18) വെല്ലുവിളിയില്ലാതെ യോഗ്യത ഉറപ്പിക്കാം. മൂന്നാം സ്ഥാനക്കാരുമായി റഷ്യക്ക് എട്ട് പോയൻറ് വ്യത്യാസമുണ്ട്.
ഗ്രൂപ് ‘സി’യിൽ നിർണായക മത്സരത്തിൽ വടക്കൻ അയർലൻഡിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന നെതർലൻഡ്സ് ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളിലൂടെ കളി ജയിച്ചു. 3-1ന് ജയിച്ച ഓറഞ്ച് പട പോയൻറ് പട്ടികയിൽ (12) ജർമനിക്കും മുകളിൽ ഒന്നാമതായി. എന്നാൽ, ആദ്യ മൂന്ന്സ്ഥാനക്കാർക്കും 12 പോയൻറാണ് സമ്പാദ്യം. ജയിച്ചാൽ മുന്നേറാമെന്ന പ്രതീക്ഷയിലിറങ്ങിയ അയർലൻഡ് 75ാം മിനിറ്റിൽ ജോഷ് മഗനിസിെൻറ ഗോളിലൂടെ ലീഡ് നേടി. 80ാം മിനിറ്റിൽ മെംഫിസ് ഡിപേയാണ് ഓറഞ്ചുകാർക്ക് സമനില സമ്മാനിച്ചത്.
ഇഞ്ചുറി ടൈമിൽ ലുക് ഡി ജോങ്ങും, ഡി പേയും സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഗ്രൂപ് ‘ഇ’യിൽ ഹംഗറിയെ 3-0ത്തിന് തോൽപിച്ചു. ബ്രൂണോ പെറ്റ്കോവിച് രണ്ടും, ലൂകാ മോഡ്രിച് ഒരു ഗോളും നേടി. ഇവാൻ പെരിസിചിെൻറ പെനാൽറ്റി ഷോട്ട് എതിർ ഗോളി രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.