ആൻറ്വെർപ്: ബെൽജിയത്തിെൻറ 28 അംഗ സംഘത്തിൽനിന്ന് പുറത്തായ എ.എസ് റോമ താരം റദ്യ നയ്ൻഗൊലാൻ രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിച്ചു. തിങ്കളാഴ്ച പ്രാഥമിക ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ് റോമയുടെ മധ്യനിരക്കാരൻ വിരമിക്കൽ തീരുമാനമറിയിച്ചത്.
ചാമ്പ്യൻസ് ലീഗിൽ റോമയെ സെമിവരെ എത്തിക്കുന്നതിൽ നയ്ൻഗൊലാൻ നിർണായക പങ്കുവഹിച്ചെങ്കിലും ബെൽജിയം കോച്ച് റോബർേട്ടാ മാർടിനസിെൻറ ലോകകപ്പ് പടയിലേക്ക് പരിഗണിച്ചില്ല. ‘‘റദ്യ മികച്ച താരമാണ്. ക്ലബിൽ അദ്ദേഹത്തിന് നിർണായക റോളുണ്ട്. പക്ഷേ, ദേശീയ ടീമിൽ ആ ഇടം നൽകാനാവില്ല’’ -കോച്ച് പറഞ്ഞു.
റൊമേലു ലുകാകു, എഡൻ ഹസാഡ്, വിൻസൻറ് കംപനി, കെവിൻ ഡിബ്രുയിൻ തുടങ്ങിയ സൂപ്പർതാരങ്ങൾ ഇടംനേടിയിട്ടുണ്ട്. പരിക്കേറ്റ സ്ട്രൈക്കർ ക്രിസ്റ്റ്യൻ ബെൻടെകും പ്രാഥമിക സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.