ബ്രസൽസ്: താരനിരകളാൽ നിറഞ്ഞു നിൽക്കുന്ന ഗ്ലാമർ ടീം ബെൽജിയം ലോകകപ്പിന് ജയത്തോെട ഒരുങ്ങി. ആഫ്രിക്കക്കാരായ ഇൗജിപ്തിനെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് എഡൻ ഹസാർഡും സംഘവും ഒരുക്കം വർണാഭമാക്കിയത്. നേരത്തെ, ആദ്യ സന്നാഹ മത്സരത്തിൽ പോർചുഗലിനോട് ബെൽജിയം ഗോൾ രഹിത സമനിലയിലായിരുന്നു. സൂപ്പർ താരങ്ങളായ എഡൻ ഹസാർഡ്, റൊമേലു ലുക്കാക്കു, മറൗൻ െഫല്ലെയ്നി എന്നിവരാണ് ഇൗജിപ്തിനെതിരെ ഗോൾ നേടിയത്.
ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയെ ഗോൾ രഹിത സമനിലയിൽ തളച്ചതിെൻറ ആവേശത്തിലായിരുന്നു ഇൗജിപ്ത് ബെൽജിയത്തെ അവരുടെ നാട്ടിൽ നേരിടാനെത്തിത്. സൂപ്പർ താരം മുഹമ്മദ് സലാഹില്ലാതെ കളത്തിലിറങ്ങിയ ഇൗജിപ്ത് ഗ്ലാമർ താരങ്ങൾക്കുമുന്നിൽ നന്നായി വിയർത്തു. മറുവശത്ത്, ജയം അനിവാര്യമായിട്ടായിരുന്നു ലോകകപ്പിലെ കറുത്ത കുതിരകൾ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോയില്ലാത്ത പോർചുഗലിനോട് ഗോളടിക്കാനാവാതെ മടങ്ങിയതിന് വിമർശനം ഏറ്റുവാങ്ങിയ കോച്ച് റോബർേട്ടാ മാർട്ടിനസ് മുഴുവൻ താരങ്ങളെയും കളത്തിലിറക്കി കളിപ്പിച്ചു. മധ്യനിര ഗംഭീരമാക്കി 3-4-3 ഫോർമേഷനിൽ താരങ്ങളെ വിന്യസിച്ചതിന് ആദ്യ പകുതിയിൽ തന്നെ ടീമിന് കരുത്തായി.
27ാം മിനിറ്റിൽ ലുക്കാക്കുവാണ് ഇൗജിപ്തിെൻറ വലയിൽ ആദ്യം പന്തെത്തിക്കുന്നത് മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റൊമേലു ലുക്കാക്കുവാണെങ്കിലും െക്രഡിറ്റ് എഡൻ ഹസാർഡിനാണ്. ഗോളവസരങ്ങെളാന്നും വലയിൽ പതിക്കാതിരുന്നപ്പോൾ, ഞൊടിയിടയിലുള്ള താരത്തിെൻറ മുന്നേറ്റമാണ് ഗോളിന് അവസരമൊരുക്കുന്നത്. പിന്നീട്എഡൻ ഹസാർഡ്(38ാം മിനിറ്റ്)തന്നെ വലകുലുക്കി. അത്ലറ്റികോ മഡ്രിഡിെൻറ യാനിക് കാരാസ്കോ ബോക്സിൽ നിലയുറപ്പിച്ച ഹസാർഡിന് ലക്ഷ്യമാക്കി നൽകിയ പന്ത് സൂപ്പർ താരം അതിവേഗം അകത്താക്കി. ഒടുവിൽ ഫെല്ലെയ്നി (90) മൂന്നാം ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.