ഗാങ്ടോക്: സിക്കിമിൽ തെൻറ പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് കണ്ടെത്താൻ രണ്ട് ജേഴ്സ ികൾ ലേലം ചെയ്യാൻ ഒരുങ്ങി ഫുട്ബാൾ താരം ബൈച്യുങ് ബൂട്ടിയ. െഎക്യരാഷ്ട്രസഭ സംഘടിപ്പ ിച്ച മത്സരത്തിലണിഞ്ഞ ജേഴ്സിയും, ബയേൺ മ്യൂണിക്കിനെതിരായ വിടവാങ്ങൽ മത്സരത്തിലെ ജേഴ്സിയുമാണ് ലേലം ചെയ്യുക.
സിനദിൻ സിദാൻ അടക്കമുള്ളവരുടെ കയ്യൊപ്പുള്ളതാണിത്. സിക്കിമിെൻറ അഭിമാനം സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പാര്‍ട്ടി രൂപവത്കരിച്ചതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യവസായികളില്‍നിന്നും മറ്റ് പ്രമുഖരില്‍നിന്നും പാർട്ടി ഫണ്ട് ശേഖരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ജേഴ്സികൾ ലേലത്തിനുവെച്ചത്. ബൂട്ടിയയുടെ ഹംരോ സിക്കിം പാര്‍ട്ടി 32 നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്സഭ മണ്ഡലത്തിലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.