കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ മത്സരം കാണാൻ ബിഗ് സ്ക്രീൻ സൗകര്യം. കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ഐ.എസ്.എല്‍ ഫാന്‍ പാര്‍ക്ക്‌സ് എന്ന പേരില്‍ ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.
കൊച്ചി സേക്രട്ട് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്‌കൂള്‍, വാസ്‌കോഡ ഗാമ, ഫോര്‍ട്ട് കൊച്ചി, ദര്‍ഹബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സ്ഥാപിച്ച ബിഗ് സ്‌ക്രീനിൽ ഫുട്ബാൾ ആരാധകർക്ക് മത്സരം കാണാം.
ഐ.എസ്.എൽ ഫൈനൽ കാണാൻ കോഴിക്കോട് നൈനാംവളപ്പുകാരും ബിഗ് സ്‌ക്രീൻ തയാറാക്കിയിട്ടുണ്ട്. വൈകീട്ട് ഏഴിന് നൈനാംവളപ്പ് സ്കൂള്‍ ഹാളിൽ സൗജന്യമായി മത്സരം കാണാം. സബ് ജഡ്ജ് ആര്‍.എല്‍. ബൈജു മുഖ്യാതിഥിയായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.