ബൊ​റൂ​സി​യ ബ​സ് ത​ക​ർ​ത്ത​ത് റ​ഷ്യ​ക്കാ​ര​ൻ

ബർലിൻ: കഴിഞ്ഞ 11ന് എ.എസ് മൊണോക്കയുമായുള്ള യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർഫൈനൽ ലീഗ്മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ബൊറൂസിയ ഡോർട്മുണ്ട് ടീം അംഗങ്ങൾ അടങ്ങിയ ബസ് ബോംബ് സ്ഫോടനത്തിൽ  തകർക്കാൻ ശ്രമിച്ചത് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അല്ലെന്നു പൊലീസ് വെളിപ്പെടുത്തൽ.

വെള്ളിയാഴ്ച റഷ്യക്കാരനായ സെർജേവി എന്നയാൾ പിടിയിലായതോടെയാണ് രണ്ടാഴ്ചയിൽ അധികമായ അഭ്യൂഹങ്ങൾക്ക് അന്ത്യമായത്.  28കാരനായ ഇയാൾ വാഡിൻ വ്യൂട്ടൻബർഗ് സംസ്ഥാനത്തിലെ റ്യുബിങ്ങനിൽ ചെറിയ ഇലക്ട്രിക്  സ്ഥാപനം നടത്തുന്നയാളാണ്. 

തീവ്ര ഭീകര വാദികളുമായി  ബന്ധമില്ലാത്ത ഇയാൾ ബൊറൂസിയ ഡോർട്മുണ്ടിെൻറ നിരവധി  ബോണ്ടുകൾ വാങ്ങുകയും അതിെൻറ വിലയിടിവിൽ വൻ നഷ്ടം സംഭവിക്കുമെന്ന് ഭയക്കുകയും  പരിഹാരമായി  ബൊറൂസിയയിൽനിന്ന് മൂന്നര മില്യൺ യൂറോ വാങ്ങാനുമാണ് ആക്രമണം നടത്തിയെതന്നാണ് കുറ്റസമ്മതം. കരുതിക്കൂട്ടി 20 പേരെ വധിച്ചതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും ആണ് ഇയാളുടെ പേരിൽ കുറ്റം ചുമത്തിയത്.

Tags:    
News Summary - Bombing of Borussia Dortmund Bus Targeted Club’s Stock, Prosecutors Say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.