ഡോർട്ട്മുണ്ട്: ബുണ്ടസ് ലിഗയിലെ ക്ലാസിക് പോരാട്ടത്തിൽ ചാമ്പ്യന്മാരെയും അട്ടിമറിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്. ആവേശം നിറഞ്ഞ മത്സരത്തിൽ മഞ്ഞപ്പട ബേയൺ മ്യൂണികിനെ 3-2ന് തോൽപിച്ചു. 11 മത്സരം പൂർത്തിയായപ്പോൾ ഒരു കളിയും തോൽക്കാതെ കുതിക്കുന്ന ബൊറൂസിയ, ബയേണിനെയും വീഴ്ത്തിയതോടെ 27 പോയൻറുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. മൂന്നാം തോൽവിയോടെ 20 പോയൻറുമായി ബയേൺ മൂന്നാമതാണ്.
കളിയിൽ മേധാവിത്വം ബയേണിനായിരുന്നെങ്കിലും അവസാനത്തിലെ പ്രതിരോധ പാളിച്ച ചാമ്പ്യന്മാർക്ക് വിനയായി. റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ 26ാം മിനിറ്റിൽ ബയേൺ മുന്നിലെത്തിയതാണ്. എന്നാൽ, രണ്ടാം പകുതിക്ക് വിസിൽ ഉൗതിയ പാടെ ലഭിച്ച പെനാൽറ്റി (49) ലക്ഷ്യത്തിലെത്തിച്ച് മാർകോ റൂയിസ് ബൊറൂസിയയെ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനകം ലെവൻഡോവ്സ്കി (52) വീണ്ടും രക്ഷകനായെങ്കിലും ബയേണിന് കാര്യമുണ്ടായില്ല. മാർകോ റൂയിസും (67) പകരക്കാരനായെത്തിയ പാകോ അൽകാസറും (73) ചേർന്ന് ചാമ്പ്യന്മാരുടെ കഥകഴിച്ചു.
ഗോഡിൻ രക്ഷകൻ; അത്ലറ്റികോക്ക് ജയം അടിയും തിരിച്ചടിയുമായി നീണ്ട ലാ ലിഗ േപാരാട്ടത്തിൽ ബിൽബാവോക്കെതിരെ അത്ലറ്റികോ മഡ്രിഡിന് ആവേശജയം. ബിൽബാവോയുടെ സ്പാനിഷ് താരം ഇനാകി വില്യംസ് 36ാം മിനിറ്റിൽ അത്ലറ്റികോ മഡ്രിഡിെൻറ വലകുലുക്കി ആദ്യം മുന്നിലെത്തി. ഫിലിപ് ലൂയിസിെൻറ പാസിൽനിന്ന് മിഡ്ഫീൽഡർ തോമസ് പാർേട്ട ഗോൾ നേടിയതോടെ അത്ലറ്റികോ ഒപ്പം പിടിച്ചു. എന്നാൽ, മൂന്നു മിനിറ്റ് തികഞ്ഞില്ല, ഇനാകി വില്യംസിലൂടെ (64) ബിൽബാവോ വീണ്ടും മുന്നിലെത്തി. കളി കൈവിെട്ടന്നു തോന്നിച്ച മത്സരത്തിൽ, അവസാന നിമിഷം അത്ലറ്റികോ തിരിച്ചുവന്നു. സ്പാനിഷ് താരം റോഡ്രിയും (80) ഡീഗോ ഗോഡിനുമാണ് (91) അത്ലറ്റിേകായെ കാത്തത്.
അേൻറായിൻ ഗ്രീസ്മാനായിരുന്നു വിജയ ഗോളിനുള്ള വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.