ബൊ​റൂ​സി​യ ടീ​മി​നു​നേ​രെ​ ബോം​ബാ​​ക്ര​മ​ണം: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

ബർലിൻ: ജർമൻ ഫുട്ബാൾ ടീം ബൊറൂസിയ ഡോർട്മുണ്ട് താരങ്ങൾ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ബോംബാക്രമണത്തിനു പിന്നിൽ െഎ.എസാണെന്ന് വിവരം. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള മൂന്ന് കത്തുകൾ ലഭിച്ചതായും അന്വേഷണ ഏജൻസികൾ പറഞ്ഞു. ഇൗ കത്തുകൾ വ്യാജമാണോയെന്ന് പരിശോധിച്ച് വരുന്നുണ്ട്. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റിെൻറ ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനം നടന്ന സമീപത്തെ അപ്പാർട്ട്മെൻറിൽ നടത്തിയ റെയിഡിലാണ് ഇവർ പിടിയിലായത്. ആക്രമണത്തിെൻറ പിന്നിലെ ലക്ഷ്യമെന്താണെന്നറിയില്ലെന്നും ജർമൻ അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ആസൂത്രിതമായ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ആക്രമണത്തിൽ കണൈങ്കക്ക് പരിക്കേറ്റ ബൊറൂസിയയുടെ സെൻട്രൽ ബാക്ക് മാർക്ക് ബത്രയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഡോർട്മുണ്ട് ടീം വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മുൻ ബാഴ്സലോണൻ താരം കൂടിയായ ബത്രയുടെ പരിക്ക് ഗുരുതരമാണെന്നും സ്ഥിരീകരണമുണ്ടായി. 
 
മാർക്ക് ബത്ര ആശുപത്രിയിൽ
 


 
Tags:    
News Summary - Borussia Dortmund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.